സന്തോഷിപ്പിക്കുന്ന സ്ത്രീയെ തേടി 63 വയസിനിടെ 53 വിവാഹം കഴിച്ചു അബു അബ്ദുല്ല

താൻ തന്റെ ഇരുപത് വയസിനു ശേഷം 53 തവണ വിവാഹം കഴിച്ചതായി ഒരു സൗദി പൗരന്റെ വെളിപ്പെടുത്തൽ. 63കാരനായ അബു അബ്ദുല്ലയാണ് ഒരു ടെലിവിഷന്‍ ചാനലിനോട് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തന്നെ സന്തോഷിപ്പിക്കാന്‍ കഴിയുന്ന ഒരു സ്ത്രീയെ അന്വേഷിച്ചായിരുന്നു അബു അബ്ദുല്ലയുടെ വിവാഹ പരമ്പര തന്നെ അരങ്ങേറുന്നത്. അബ്ദുല്ലയുടെ ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ വിവാഹ ജീവിതം ഒരു രാത്രി മാത്രമായിരുന്നു. അതായത് വിവാഹം കഴിച്ച മിക്ക ഭാര്യമാരോടൊത്ത് അബു അബ്ദുല്ല ജീവിച്ചത് ഒരു രാത്രി മാത്രവും.

വ്യക്തിപരമായ സന്തോഷമല്ല, സ്ഥിരതയും മനസ്സമാധാനവും ലക്‌ഷ്യം വെച്ചാണ് അബ്ദുല്ല ഓരോ യുവതിയെയും വിവാഹം കഴിക്കുന്നത്. താന്‍ ഇപ്പോള്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ചുവെന്നും വീണ്ടും വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അബു അബ്ദുല്ല പറയുന്നു. അതായത് തന്നെ സന്തോഷിപ്പിച്ചു കൊണ്ടിരിക്കാൻ യോഗ്യയായ ആളെ അബു അബ്ദുല്ല കണ്ടെത്തിയിരിക്കുകയാണ്.

‘ഞാന്‍ ആദ്യമായി 20ാം വയസ്സില്‍ വിവാഹം കഴിച്ചപ്പോള്‍ ഒന്നില്‍ കൂടുതല്‍ സ്ത്രീകളെ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നില്ല. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് ശേഷം ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി. ഇതോടെ 23-ാം വയസ്സില്‍ വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം എന്റെ ഭാര്യയെ അറിയിച്ചു,’ അബു അബ്ദുല്ല പറയുന്നു.

ആദ്യത്തെയും രണ്ടാമത്തെയും ഭാര്യമാര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ പൊട്ടിപ്പുറപ്പെടു മ്പോഴാണ് അബു അബ്ദുല്ല മൂന്നാമത്തെയും നാലാമത്തെയും വിവാഹം കഴിക്കുന്നത്. പിന്നീട് ഒന്നും രണ്ടും മൂന്നും ഭാര്യമാരുമായി വിവാഹമോചനം നേടി – അബു അബ്ദുല്ല പറഞ്ഞു. തന്റെ എല്ലാ ഭാര്യമാരോടും നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് അബ്ദുല്ലയുടെ വാദം. തന്നെ സന്തോഷിപ്പിക്കാന്‍ കഴിയുന്ന ഒരു സ്ത്രീയെ അന്വേഷിച്ചതാണ് ഒന്നിലധികം വിവാഹങ്ങള്‍ക്ക് കാരണമായതെന്നും അബ്ദുല്ല വാദിക്കുന്നുണ്ട്. അബ്ദുല്ലയുടെ ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ വിവാഹ ജീവിതം ഒരു രാത്രി മാത്രമായിരുന്നു. മിക്ക ഭാര്യമാരും സൗദി സ്ത്രീകളുമായിരുന്നു. വിദേശ ബിസിനസ്സ് യാത്രകളില്‍ ചില വിദേശ വനിതകളെ വിവാഹം കഴിച്ചതായും അബ്ദുല്ല പറയുന്നുണ്ട്.