കനയ്യലാലിനെ കൊന്ന പ്രതികള്‍ക്ക് ഐഎസിന്റെ സ്ലീപ്പര്‍ സെല്ലുകളുമായി ബന്ധം, മറ്റൊരാളെ കൂടി ലക്ഷ്യമിട്ടിരുന്നു

 

ജയ്പുര്‍/ ഉദയ്പുരില്‍ തയ്യല്‍ക്കാരന്‍ കനയ്യലാലിനെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതികള്‍ റിയാസ് അക്തറി, ഗൗസ് മുഹമ്മദ് എന്നിവര്‍ മറ്റൊരു വ്യാപാരിയേയും കോല ചെയ്യാൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. വ്യാപാരി സ്ഥലം മാറി നില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് ജീവന്‍ രക്ഷിക്കാനായത്.

മകന്‍ നൂപുര്‍ ശര്‍മയെ പിന്തുണച്ച് ജൂണ്‍ ഏഴിന് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നതായും ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി ലഭിക്കുകയും പിന്നാലെ തന്റെ മകനെ പൊലീസ് അറസ്റ്റും ചെയ്തു എന്നും വ്യാപാരിയുടെ പിതാവ് പറയുന്നു. ഒരു ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷം മകന്‍ പുറത്തിറങ്ങിയിരുന്നു.

അതിനു ശേഷം മകന്റെ കടയിലേക്ക് അപരിചിതരായ പലരും ഇടയ്ക്കിടെ വരികയും കുഴപ്പങ്ങള്‍ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കാര്യങ്ങള്‍ തണുക്കും വരെ നാട്ടില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മകന്‍ തീരുമാനിച്ചതെന്നും വ്യാപാരിയുടെ പിതാവ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞിരിക്കുന്നത്.

അതേസമയം, പിടിയിലായ പ്രതികള്‍ മാര്‍ച്ചില്‍ ജയ്പുരില്‍ സ്‌ഫോടന പരമ്പരകള്‍ ആസൂത്രണം ചെയ്ത സംഘത്തിലർ കണ്ണികളാണെന്ന് പൊലീസ് വ്യക്തമാക്കി. പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഐഎസിന്റെ സ്ലീപ്പര്‍ സെല്ലുകളുമായി പിടിയിലായ റിയാസ് അക്തറി, ഗൗസ് മുഹമ്മദ് ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു.