സഹായ പെരുമഴയുമായി നടൻ കൃഷ്ണകുമാർ…അമ്മമാർക്ക് പെൻഷൻ

മറിയക്കുട്ടിക്ക് ഒരു വർഷത്തെ പെൻഷൻ അഡ്വാൻസ് നൽകിയതിന് പിന്നാലെ അന്ന ചേടത്തിയുടെ പെൻഷനും ഏറ്റെടുത്ത് ഒരു വർഷത്തെ മുൻകൂർ പണം നൽകി കൃഷ്ണകുമാർ. 25000 രൂപയാണ് അന്ന ചേടത്തിക്ക് കൃഷ്ണകുമാര്‍ നല്‍കിയത്. തനിക്ക് ലഭിച്ച സഹായത്തില്‍ വലിയ സന്തോഷം തോനുന്നുവെന്ന് അന്ന ചേടത്തി പറഞ്ഞു.

മറിയ ചേടത്തിയാണ് ചട്ടിയുമായി സമരത്തിനിറങ്ങാം എന്ന് അദ്യം പറഞ്ഞതെന്നും തുടര്‍ന്ന് തങ്ങള്‍ രണ്ട് പേരും ഉടന്‍ തന്നെ സമരത്തിനായി ഇറങ്ങുകയായിരുന്നുവെന്നും അന്ന ചേടത്തി പറയുന്നു. ഒരു രൂപയ്ക്ക് പോലും വകയില്ലാത്ത തങ്ങള്‍ നിരവധി അപേക്ഷകള്‍ നല്‍കിയിട്ടും ഒന്നും കിട്ടാതെ വന്നതോടെയാണ് സമരത്തിനിറങ്ങിയതെന്ന് അന്ന ചേടത്തി പറയുന്നു.

വിഷമം കൊണ്ടാണ് സമരത്തിന് ഇറങ്ങിയതെന്നും എന്നാല്‍ ഇപ്പോള്‍ വലിയ സന്തോഷമാണ് തോന്നുന്നതെന്നും അന്ന ചേടത്തി പറയുന്നു. സര്‍ക്കാരിനോട് കടുത്ത ദേഷ്യം ഉണ്ടെന്നും. നാട് മുഴുവന്‍ പാവപ്പെട്ടവരെ സങ്കടപ്പെടുത്തുകയാണെന്നും മറിയക്കുട്ടി പറയുന്നു.