ഒരു ഫാന്‍ ബോയിയുടെ സ്വപ്‍നം സത്യമാവുന്ന നിമിഷം: കമല്‍ ഹാസനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നരേന്‍

ലോകേഷ് കനകരാജ് കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘വിക്രം’. ഫഹദിനെ കൂടാതെ ചിത്രത്തില്‍ മലയാളി താരങ്ങളായ കാളിദാസ് ജയറാമും, നരെയ്‌നും എത്തുന്നുണ്ട്. ഇപ്പോഴിതാ കമലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് നരെയ്ന്‍.

ഒരു ഫാന്‍ ബോയ്‍യുടെ സ്വപ്‍നം യാഥാര്‍ഥ്യമായതുപോലെ എന്നാണ് കമലിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് നരെയ്‍ന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

‘ഒരു ഫാന്‍ ബോയ്‍യുടെ സ്വപ്‍നം സത്യമാവുന്ന നിമിഷം, ഒരു നടനാവാന്‍ അവനെ പ്രചോദിപ്പിച്ച ഇതിഹാസത്തിനൊപ്പം തിരശ്ശീല പങ്കിടുന്ന നിമിഷം. കമല്‍ ഹാസനൊപ്പം വിക്രത്തില്‍. നന്ദി പ്രിയ ലോകേഷ്, രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണല്‍’, നരെയ്‍ന്‍ കുറിച്ചു. നരെയ്‍ന്‍റെ ട്വീറ്റ് റീട്വീറ്റ് ചെയ്‍തുകൊണ്ട് കമല്‍ഹാസനും ലോകേഷും അദ്ദേഹത്തെ വിക്രത്തിലേക്ക് സ്വാഗതം ചെയ്‍തിട്ടുണ്ട്.