സീരിയൽ താരം ശ്രീലയ ​ഗർഭിണി, മരക്കാർ കാണാനെത്തിയപ്പോഴുള്ള ചിത്രങ്ങൾ വൈറൽ

സീരിയൽ ന‌ടി ശ്രീലയ രണ്ടാമതും വിവാഹിതായായത് അടുത്തിടെയാണ്. സിനിമ കുടുംബത്തിൽ നിന്നുമാണ് ശ്രീലയ അഭിനയത്തിലേക്ക് എത്തിയിരുന്നത്. നടി ലിസിയുടെ മകളും നടി ശ്രുതി ലക്ഷമിയുടെ സഹോദരിയുമാണ് ശ്രീലയ. സീരിയലിൽ സജീവമായ ശ്രീലയ അഭിനയ ജീവിതം തുടങ്ങിയത് സിനിമയിലുടെയായിരുന്നു. കുട്ടിയും കോലും എന്ന സിനിമയിലാണ് നടി ആദ്യം അഭിനയിച്ചത്. പിന്നീട് പല സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയിലിൽ സജീവമാവുകയായിരുന്നു.

ഇപ്പോഴിതാ താരം ഗര്‍ഭിണി ആണെന്നുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. പ്രിയദര്‍ശന- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ സ്‌പെഷ്യല്‍ ഷോ കാണാന്‍ കുടുംബസമേതം എത്തിയതായിരുന്നു ശ്രീലയ. സിനിമാ തിയേറ്ററില്‍ നിന്നുള്ള താരത്തിന്റെ നിറവയര്‍ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മഴവിൽ മനോരമയിലെ ഭാഗ്യദേവത എന്ന സീരിയലിലുടെയാണ് ശ്രീലയ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. പിന്നാലെ കൺമണി, മൂന്നുമണി എന്നീ സീരിയലുകളിലും നായികയായി ശ്രീലയ അഭിനയിച്ചു. ശ്രുതി ലക്ഷ്മിയുടെ ഏക സഹോദരിയാണ് ശ്രീലയ. 2017ലാണ് താരം ആദ്യമായി വിവാഹിതയായത്. ബഹ്റനിൽ സ്ഥിര താമസമാക്കിയ റോബിനാണ് ശ്രീലയയുടെ ഭർത്താവ്. അടുത്തിടെ രഹസ്യ വിവാഹത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞതിങ്ങനെയായിരുന്നു,

റോബിന്റെ വീട്ടുകാർ വിദേശത്ത് സെറ്റിൽഡാണ്. റോബിൻ ജനിച്ചതും വളർന്നതുമെല്ലാം ബഹറിനിലാണ്. വേണ്ടപ്പെട്ട പലർക്കും വിവാഹത്തിന് എത്താൻ കഴി‍ഞ്ഞില്ല. റോബിൻ അച്ചാച്ചന്റെ ചേച്ചി അമേരിക്കയിലാണ്. അവരൊന്നും വിവാഹത്തിൽ പങ്കെടുത്തില്ല. കോവിഡിന്റെ എല്ലാ പ്രോട്ടോകോളും സ്വീകരിച്ചു തന്നെയായിരുന്നു കല്യാണം. ചുരുക്കം പേരെ വിവാഹത്തിനുണ്ടായിരുന്നുള്ളൂ. ബോൾഗാട്ടി പാലസിലായിരുന്നു റിസപ്ഷൻ. മക്കളും ഭർത്താവുമൊക്കെയായി നല്ലൊരു കുടുംബജീവിതമാണ് ഏറ്റവും വലിയ ആഗ്രഹം. അതുകൊണ്ട് റോബിൻ അച്ചാച്ചന്റെ കൂടെ ബഹ്റൈനിലേക്കു പോകാനാണ് പ്ലാൻ.’