സിദ്ധാര്‍ഥന്റെ മരണം, ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും വിസി സസ്‌പെന്‍ഡ് ചെയ്തു

വയനാട്. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ഡീനിനെയും ട്യൂട്ടറെയും വിസി സസ്‌പെന്‍ഡ് ചെയ്തു. കോളേജ് ഡീന്‍ എംകെ നാരായണനെയും അസിസ്റ്റന്റ് വാര്‍ഡന്‍ കാന്തനാഥനെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഇരുവര്‍ക്കും വിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇവരുടെ മറുപടി തള്ളിയാണ് വിസി നടപടി സ്വീകരിച്ചത്. വിഷയത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ഇരുവരുടെയും വിശദീകരണം. മരണം അറിഞ്ഞതിന് പിന്നാലെ ഇടപെട്ടുവെന്നും നിയമനടപടി സ്വീകരിച്ചുവെന്നും ഇരുവരും വിസിക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.

അതേസമയം വിശദീകരണം തൃപ്തികരമല്ലെന്നാണ് വിസിയുടെ നിലപാട്. പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്ക് നേരിട്ട് പോയെന്നും വിദ്യാര്‍ഥികളുമായി സംസാരിച്ചുവെന്നും ഡീന്‍ പറയുന്നു.