വേദനയും കഷ്ടപ്പാടും ഇല്ലാത്ത ഒരു ലോകത്തേക്ക് യാത്ര തിരിച്ചു- അഹാന

മലയാള സിനിമയിൽ യുവ നാടികമാരിൽ തിളങ്ങുകയാണ് നടി അഹാന കൃഷ്ണ. സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങൾ അഹാന സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതുപോലെ സൈബർ ആക്രമണങ്ങൾക്ക് നിരന്തരം ഇരയാകാറുള്ള നടി കൂടിയാണ് താരം.

നടി അഹാന കൃഷ്ണകുമാർ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. പഠിച്ച സ്‌ക്കൂളിലെ പ്രിൻസിപ്പളിന്റെ വേർപ്പാടിൽ അവരെ കുറിച്ച് ഓർമിക്കുകയാണ് അഹാന. വാത രോഗത്തിന് ചികിത്സയിലായിരുന്ന അവർ ഒരുപാട് വേദന സഹിച്ചെന്നും അഹാന പറയുന്നു. അവസാനം വേദനകളില്ലാത്ത ലോകത്തേയ്ക്ക് അവർ യാത്രയായെന്നും താരം കുറിക്കുന്നു. സിസ്റ്ററിനൊപ്പമുള്ള വീഡിയോയും കുറിപ്പുനൊപ്പം അഹാന പങ്കുവച്ചു.

2021 മെയ് മാസം എന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച സ്ക്കൂൾ വ്ളോഗിൽ ഞാൻ സിസ്റ്ററിനെ കുറിച്ച് പറഞ്ഞിരുന്നു. ആരോ വഴി സിസ്റ്ററിനു ആ വീഡിയോ കിട്ടുകയും എന്നെ കാണണമെന്നുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്‌തു. അങ്ങനെ പതിനൊന്ന് വർഷങ്ങൾക്കു ശേഷം ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. പക്ഷെ അന്ന് അവർ വാത രോഗത്തിന്റെ ചികിത്സയിലായിരുന്നു. 2022 മെയിൽ ഞാൻ അവരെ അവസാനമായി കണ്ടപ്പോൾ വളരെ നല്ലൊരു ഊർജം സിസ്റ്റിനു ചുറ്റുമുണ്ടായിരുന്നു. അന്ന് ഞാനും റിയയും അവർക്ക് സ്‌ക്കൂളിലെ പ്രാർത്ഥന ഗാനങ്ങൾ പാടി കൊടുത്തു. അസുഖം കാരണം അവർ പല കാര്യങ്ങൾ മറന്നു പോയെങ്കിലും, സ്ക്കൂളിലെ പ്രെയർ സോങ്ങുകളൊന്നും തന്നെ മറന്നില്ല

ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന ‘അടി’ സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയൻ ആണ്. ‘വരനെ ആവശ്യമുണ്ട്’, ‘മണിയറയിലെ അശോകൻ’, ‘കുറുപ്പ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. അഹാനയ്ക്കും ഷൈനിനുമൊപ്പം ധ്രുവൻ, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.