മുസ്ലീം വ്യക്തിയെ വിവാഹം ചെയ്തു, ഗര്‍ഭിണിയായി ആറ് മാസം കഴിഞ്ഞതോടെ പ്രശ്‌നങ്ങള്‍ തുടങ്ങി, ദാമ്പത്യ ജീവിതത്തെ കുറിച്ച് ഐശ്വര്യ ഭാസ്‌കര്‍

തെന്നിന്ത്യയില്‍ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ നടിയാണ് ഐശ്വര്യ ഭാസ്‌കര്‍. അമ്മ ലക്ഷ്മി നിര്‍മ്മിച്ച ചിത്രത്തിലൂടെയാണ് നടി അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെന്ത്യയുടെ പ്രിയ നടിയായി ഐശ്വര്യ മാറി. അടുത്തിടെ ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് താരത്തിന്റെ കാണാത്ത മുഖം പ്രേക്ഷകര്‍ അറിഞ്ഞത്. ഏറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് നടി ഇപ്പോള്‍ കഴിയുന്നത്.

സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു ഐശ്വര്യയുടെ വിവാഹം. എന്നാല്‍ മൂന്ന് വര്‍ഷമാണ് ബന്ധം നീണ്ടു നിന്നത്. തുടക്കത്തില്‍ തന്നെ ഈ ദാമ്പത്യ ജീവിതം നീണ്ട് പോകില്ലെന്ന് ഐശ്വര്യയ്ക്ക് അറിയാമായിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. മുസ്ലീം വ്യക്തിയെയായിരുന്നു വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നുവെന്നു നടി പറഞ്ഞു.

ഐശ്വര്യയുടെ വാക്കുകള്‍ ഇങ്ങനെ..’ മകളെ ആറ് മാസം ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് തന്നെ ബന്ധം തുടര്‍ന്ന് പോയില്ലെന്ന് തോന്നി. അഡ്ജസ്റ്റ് ചെയ്ത് പോകാന്‍ പറ്റാത്ത നിരവധി സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ കുഞ്ഞ് ജനിക്കുന്നതോടെ ഒരുപരിധിവരെ പ്രശ്ന തീരുമെന്ന് കരുതി. എന്നാല്‍ ഒരു അറുതിയും വന്നില്ല. കുഞ്ഞിന് ഒന്നര വയസ്സായതോടെ വേര്‍പിരിയാമെന്ന് തീരുമാനിക്കുകയായിരുന്നു. ഒരിക്കലും ഒരു നല്ല ഭാര്യയാവാന്‍ പറ്റില്ലെന്ന് മനസിലായതോടെയാണ് വേര്‍പിരിഞ്ഞത്’.

‘ഞാന്‍ ബഹുമാനിക്കുന്നവരുടെ മുന്നില്‍ അഡ്ജസ്റ്റ് ചെയ്യുന്നതിനോ വിട്ടു കൊടുക്കുന്നതിനോ എനിക്കൊരു പ്രശ്‌നവുമില്ല. പക്ഷെ ഞാന്‍ തന്നെ എല്ലാ കാര്യങ്ങളും നോക്കേണ്ടിടത്ത് വെറുതേ ഒരു പേരിന് വേണ്ടി പങ്കാളിയെ എനിക്ക് ആവശ്യമില്ല. സുഖമാണോ, എന്ത് ചെയ്യുന്നു എന്നൊന്നും ചോദിക്കാന്‍ എനിക്ക് ആളില്ല. എന്തുകൊണ്ട്, എന്തിന്, എങ്ങനെ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ മാത്രമായപ്പോള്‍ എനിക്ക വളരെ ബുദ്ധിമുട്ട് തോന്നി. മറ്റുള്ളവര്‍ എന്തിന് എന്നെ വിട്ടു പോയി എന്നറിയില്ല. എന്നാല്‍ ഞാന്‍ എന്താണ് അകന്നു നില്‍ക്കുന്നതെന്ന് മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ’.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞെങ്കിലും ഇപ്പോഴും നല്ല ബന്ധമാണുള്ളത്. മകളുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് ഇവര്‍ ഒരുമിച്ചായിരുന്നു. കൂടാതെ മുന്‍ഭര്‍ത്താവിന്റെ ഭാര്യയും കുട്ടികളുമായും വളരെ അടുപ്പത്തിലാണെന്നും ഒരു കുടുംബം പോലെയാണ് ജീവിക്കുന്നതെന്നും താരം് ഒരു കോടി എന്ന പരിപാടിയില്‍ പറഞ്ഞിരുന്നു. ഭര്‍ത്താവിനും കുടുംബത്തിനോടൊപ്പമാണ അമ്മ ല്ക്ഷ്മിയെ മകളുടെ വിവാഹം ക്ഷണിക്കാന്‍ പോയതെന്നു നടി പറഞ്ഞു. എന്നാല്‍ അമ്മയെ നേരില്‍ കാണാന്‍ കഴിഞ്ഞില്ലെന്നും നടി വ്യക്തമാക്കി. കൊവിഡ് സമയമായത് കൊണ്ട് വിവാഹത്തിന് വന്നില്ലെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. കൂടാതെ അമ്മയുമായി യാതൊരു പിണക്കവും ഇല്ല.