യു.കെയിൽ ആവേശം വിതറി പ്രഥമ വനിത അക്ഷത മൂർത്തി രാഷ്ട്രീയത്തിലേക്ക്

ബ്രിട്ടനിലെ ഇന്ത്യൻ പ്രഥമ വനിത അക്ഷത മൂർത്തി രാഷ്ട്രീയ വേദിയിൽ. ഇന്ത്യൻ വ്യവസായ ഭീമനായ ഇൻഫോസിസ് സഹസ്ഥാപകനായ നാരായൺ മൂർത്തിയുടെ 43 കാരിയായ മകൾ അക്ഷതയുടെ അരങ്ങേറ്റം ഇപ്പോൾ ലോകമാകെ വൈറൽ ആയി. മാഞ്ചസ്റ്ററിൽ നടന്ന കൺസർവേറ്റീവ് പാർട്ടി സമ്മേളനത്തിൽ പക്ക ഇന്ത്യക്കാരിയായ അക്ഷത തന്റെ കന്നി പ്രസംഗം അതി ഗംഭീരമായി നടത്തി. ഭാര്യ ഭർത്താവിനേയും ഭർത്താവ് ഭാര്യയേയും പുകഴ്ത്തുന്നതും ഇന്ത്യൻ കുടുംബ ബന്ധത്തിന്റെ ശിലപോലെ ഉള്ള ഉറപ്പും പാശ്ചാത്യ ലോകത്തേ വിളിച്ചറിയിക്കുന്നതായിരുന്നു പാർട്ടി വേദിയിലെ ഋഷിയുടേയും അക്ഷതയുടേയും പ്രസംഗം

ബ്രിട്ടനിലെ ഇന്ത്യൻ പ്രഥമ വനിത അക്ഷത മൂർത്തി ബുധനാഴ്ച രാഷ്ട്രീയ വേദിയിൽ ഒരു അത്ഭുതകരമായ അരങ്ങേറ്റം നടത്തി എന്നാണ്‌ വാർത്താ തലക്കെട്ടുകൾ. ഇത്ര ശക്തയായ ഒരു പ്രഥമ വനിതയേ ലോകം കണ്ടിട്ടില്ലെന്നും വിലയിരുത്തൽ വന്നു കഴിഞ്ഞു.കൺസർവേറ്റീവ് പാർട്ടി വാർഷിക സമ്മേളനത്തിന്റെ കേന്ദ്രബിന്ദുവായി മാറുകയായിരുന്നു ആദ്യ അരങ്ങേറ്റത്തിൽ തന്നെ അക്ഷത.തന്റെ തീരുമാനം പെൺമക്കളായ കൃഷ്ണയെയും അനൗഷ്‌കയെയും അത്ഭുതപ്പെടുത്തിയെന്നുംപ്രസംഗത്തിനിടെ പറഞ്ഞു.

ഋഷി സുനക് തന്റെ ജീവിതത്തിൽ നിറം പകർന്ന ഭാഗ്യമാണ്‌ എന്ന് അക്ഷത പറഞ്ഞു . സ്റ്റാൻഫോർഡ് സർവകലാശാലയിൽ വിദ്യാർത്ഥി തന്നെ അദ്ദേഹം എന്നെ വല്ലാതെ ആകർഷിച്ചു.അദ്ദേഹത്തിന്റെ “സത്യസന്ധതയും സുതാര്യതയും ആയിരുന്നു കാരണം.ഞാനും ഋഷിയും പരസ്‌പരം നല്ല സുഹൃത്തുക്കളാണ്; ഞങ്ങൾ ഒരു ടീമാണ്, അദ്ദേഹത്തിനും പാർട്ടിക്കും എന്റെ പിന്തുണ അറിയിക്കാൻ ഇന്ന് ഇവിടെയല്ലാതെ മറ്റെവിടെയെങ്കിലും ഉണ്ടെന്ന് എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല,“ മിസ് മൂർത്തി പറഞ്ഞു.

ഞങ്ങളുടെ ബന്ധങ്ങളുടെ ഉറപ്പും കുടുംബത്തിന്റെ സ്നേഹവും കൂടി ചേരുമ്പോൾ ബ്രിട്ടനു നല്ല ഒരു ഭരണം ഉണ്ടാകും. ഏതൊരു ഭരണാധികാരിയുടേയും അടിത്തറയും നല്ല ശീലവും മികച്ച തീരുമാനത്തിനും പിന്നിൽ കുടുംബ സൗന്ദര്യമാണ്‌. ഞങ്ങൾക്ക് ബ്രിട്ടനു നിറയെ തരുവാൻ ആവോളം ഇതെല്ലാം ഉണ്ട്

24 വയസ്സുള്ളപ്പോൾ ഞങ്ങൾ ഇരുവരും അമേരിക്കയിൽ വിദേശത്ത് പഠിക്കുമ്പോഴാണ് റിഷിയും ഞാനും കണ്ടുമുട്ടുന്നത്. തുടക്കം മുതലേ ഋഷിയുടെ രണ്ട് കാര്യങ്ങൾ എന്നെ ആകർഷിച്ചു… തന്റെ വീടായ യുണൈറ്റഡ് കിംഗ്ഡത്തോടുള്ള അദ്ദേഹത്തിന്റെ അഗാധമായ സ്നേഹവും, കഴിയുന്നത്ര ആളുകൾക്ക് തനിക്ക് ഭാഗ്യമുണ്ടായ അവസരങ്ങൾ ലഭിക്കുമെന്ന് ഉറപ്പാക്കാനുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥമായ ആഗ്രഹവും. ഉണ്ടായിരുന്നു. ഋഷിയോടൊപ്പമുള്ളത് എന്റെ ജീവിതത്തിലെ ഏറ്റവും ഭാഗ്യമുള്ള മനോഹര കാലങ്ങളാണ്‌.

ഞാൻ ഭൂമിയിൽ ജനിച്ചത് തന്നെ ഋഷിയുടെ കൂട്ടുകാരി ആകാനാണ്‌. മിസ് മൂർത്തിയുടെ അഭിപ്രായത്തിൽ, തന്റെ ഭർത്താവിനെ ഉൾക്കൊള്ളുന്ന ആഗ്രഹം ഇതാണ്‌..യുകെയുടെ മികച്ച ഭാവിക്കായി പ്രവർത്തിച്ച് ജീവിക്കുക..ചിലപ്പോൾ യാത്ര ദുഷ്‌കരമാകുമ്പോൾ, ഋഷി തന്റെ മൂല്യങ്ങൾക്ക് വേണ്ടിയാണ് പോരാടുന്നതെന്ന് ഞാൻ ഓർമ്മിപ്പിക്കുന്നു. ഈ പാർട്ടിയുടെ മൂല്യങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം പോരാടുന്നത്, ഇത് കഠിനമായ പാതയാണെന്ന് അറിഞ്ഞുകൊണ്ട്. ആ വിജയം കഠിനമാണ് എന്ന് എന്റെ കുടുംബത്തിനറിയാം. അദ്ദേഹത്തിന് അവിശ്വസനീയമായ ജീവിതാഭിലാഷമുണ്ട്. എന്നെ അദ്ദേഹത്തിലേക്ക് ഏറ്റവും കൂടുതൽ ആകർഷിച്ചത് അവന്റെ സ്വഭാവത്തിന്റെ ശക്തി, സത്യസന്ധത, ശരിയും തെറ്റും സംബന്ധിച്ച് ഉറച്ച ധാരണയുള്ളതായിരുന്നു. 14 വയസ്സിന് ശേഷവും ഞാൻ ഇപ്പോഴും ആകർഷിച്ചിരിക്കുന്നത് അതിലേക്കാണ്. വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും ജീവിതം എന്നും മധുരം നിറഞ്ഞതാണ്‌ എന്നും അക്ഷത പറഞ്ഞു..

ഋഷി, നിങ്ങൾക്കറിയാമോ, ഓരോ ദിവസവും നമ്മുടെ 2 പെൺ മക്കളും ഞാനും അങ്ങയെ ഓർത്ത് എത്രമാത്രം അഭിമാനിക്കുന്നു എന്ന് .ടോറി സമ്മേളനത്തിൽ നിന്ന് കരഘോഷം മുഴക്കിയാണ്‌ ജനം അക്ഷതയുടെ വാക്കുകൾ കേട്ടത്.ഋഷി സുനകും തന്റെ ഭാര്യയേ പുകഴ്ത്താൻ ഒട്ടും പിശുക്ക് കാട്ടിയില്ല. മിസ് മൂർത്തിയാണ് താൻ എടുത്ത “ഒരു ശോഭനമായ ഭാവിക്കുള്ള ഏറ്റവും മികച്ച തീരുമാനം എന്ന് അദ്ദേഹം സ്റ്റേജിൽ പറഞ്ഞു.