രോഗിക്ക് ക്ലെയിം കൊടുക്കാതെ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി, പിടിച്ച് വാങ്ങി രോഗി united india insurance

യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറസ്(united india insurance) കമ്പനിക്ക് എതിരെയ യുവാവ് രംഗത്ത്. വര്‍ഷങ്ങളായി പ്രീമിയം അടയ്ക്കുന്ന രോഗിക്ക് ആശുപത്രി ചികിത്സയുടെ ബില്ലിലെ പണം നിഷേധിച്ചു എന്നാണ് ആരോപണം. തലസ്ഥാനത്തെ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പിനി ഓഫീസിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ഒരു ആപത്ത് വരുമ്പോള്‍ സാമ്പത്തികമായ സഹായത്തിനാണ് നമ്മള്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നത്. എന്നിട്ട് ആശുപത്രി ബില്ല് അടക്കാതെ കമ്പിനികള്‍ ജനത്തേ പറ്റിക്കുന്നു. ഒടുവില്‍ കെട്ട് താലിയും, 10%ബ്‌ളേഡ് പലിശക്ക് പണവും എടുത്ത് ഈ രോഗി ആശുപത്രി ബില്ല് അടച്ച് നേരേ ഇന്‍ഷുറന്‍സ് ഓഫീസില്‍ എത്തുകയായിരുന്നു. രോഗിക്ക് നീതി ലഭിച്ച ശേഷമായിരുന്നു കര്‍മ്മയുടെ ക്യാമറ ഓഫാക്കിയത്.

ആരോപണം ഉന്നയിച്ചയാളുടെ ക്ലെയിം പ്രോസസിംഗിലാണ്. ആശുപത്രിയില്‍ കിടന്ന സമയത്ത് തന്നതാണ് പേപ്പറുകള്‍ എന്നാല്‍ ക്ലാരിഫിക്കേഷന്‍ ഉള്ളത് കൊണ്ടാണ് ഹോള്‍ഡ് ചെയ്തതെന്നാണ് ഇന്ത്യാ ഇന്‍ഷുറസ് കമ്പനി ഉദ്യോഗസ്ഥന്‍ നല്‍കുന്ന വിശദീകരണം. ആശുപത്രിയുടെ വിശദീകരണം ലഭിക്കേണ്ടതുണ്ട് അതിനാലാണ് വൈകുന്നതെന്നും ഇവര്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ സ്റ്റോറി കാണാം,