അച്ഛന് പകരം വെക്കാന്‍ ആര്‍ക്കുമാവില്ല, അമേയ മാത്യു പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയും മോഡലുമാണ് അമേയ മാത്യു. കരിക്ക് വെബ് സീരീസിലൂടെയാണ് അമേയ മലയാളികള്‍ക്ക് ഏറെ സുപരിചിതയാവുന്നത്. വെബ് സീരീസ് കൂടാതെ സിനിമകളിലൂടെയും അമേയയെ മലയാളികള്‍ കണ്ടു. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ നടി അഭിനയിച്ചിരുന്നു. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് നടി. താരം പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വീഡിയോകളുമൊക്കെ നിമിഷങ്ങള്‍ക്ക് ഉള്ളില്‍ വൈറല്‍ ആകാറുണ്ട്. അടുത്തിടെ താരം ശരീര ഭാരം കുറച്ച ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഇപ്പോള്‍ അമേയയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. നടി പങ്കുവെച്ച ചിത്രവും ക്യാപ്ഷനും ശ്രദ്ധേയമായി. ഡാഡീസ് പ്രിന്‍സസ് എന്ന് കുറിച്ച ടീഷര്‍ട്ട് അണിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് അമേയ പങ്കുവെച്ചത്. നമ്മുടെ ജീവിതത്തില്‍ എന്തൊക്കെ നേടാന്‍ സാധിച്ചാലും ആരൊക്കെ വന്നുപോയാലും അച്ഛന് പകരം വെക്കാന്‍ ആര്‍ക്കുമാവില്ല. ഇനി അങ്ങനെ ഒരു വ്യക്തി ഉണ്ടാവുകയുമില്ല. ചിത്രം പങ്കുവെച്ചതിനൊപ്പം അമേയ മാത്യൂ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒപ്പം ഡാഡീസ് ലിറ്റില്‍ ഗേള്‍ എന്നഹാഷ്ടാഗും നടി കുറിച്ചു.നേരത്തെ അച്ഛന്റെ വിയോഗമാണ് ജീവിതത്തിലെ എറ്റവും വലിയ നഷ്ടമെന്നും ആ വേര്‍പാട് തനിക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു എന്നും നടി തുറന്ന് പറഞ്ഞിരുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ തനിക്ക് അച്ഛനെ നഷ്ടപ്പെട്ടുവെന്നും അത് സൃഷ്ടിച്ചത് വലിയ ശൂന്യത ആയിരുന്നു എന്നും നടി പറഞ്ഞു. നേരത്തെ ഗ്ലാമര്‍ വേഷങ്ങള്‍ ധരിച്ചതിന് പല വിമര്‍ശനങ്ങളും നേരിടേണ്ടി വന്ന താരമാണ് അമേയ മാത്യു. വിമര്‍ശനവുമായി എത്തിയവര്‍ക്ക് അമേയ ചുട്ട മറുപടിയും നല്‍കിയിരുന്നു. അന്യന്റെ വേഷത്തിലും സ്വകാര്യ കാര്യങ്ങളിലും ആവശ്യമില്ലാത്ത സദാചാരം കലര്‍ത്തുന്നവരോട് എനിക്ക് ഒന്നേ പറയാനുളളൂ,നിങ്ങള്‍ നിങ്ങളുടെ പണി നോക്കൂ. വേഷത്തിന്റെയും രൂപത്തിന്റെയും പേരില്‍ ആരെയും അപമാനിക്കാതിരിക്കുക, നാളെ എന്തെന്ന് ആര്‍ക്കറിയാം എന്നായിരുന്നു നടി പറഞ്ഞത്.