രണ്ടാം വിവാഹം ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയായിരുന്നു അദ്ദേഹത്തെ വിവാഹം ചെയ്തത്, അനന്യ പറയുന്നു

മലയാളികളുടെ പ്രിയ നടിയാണ് അനന്യ. ബാലതാരമായി 1995ലാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. പോസിറ്റീവ് എന്ന ചിത്രത്തിലാണ് നടി നായികയായി അഭിനയിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് അനന്യ വിവാഹിതയാകുന്നത്. വിവാഹത്തിന് വേണ്ടി താരം വീട്ടില്‍ നിന്നും ഇറങ്ങി പോയി എന്ന വിധത്തില്‍ വാര്‍ത്തകള്‍ ഒക്കെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഈ വാര്‍ത്തകളുടെ സത്യത്തെ കുറിച്ച് ഒക്കെ മനസ്സ് തുറന്നിരിക്കുകയാണ് നടി.

അനന്യയുടെ വാക്കുകള്‍ ഇങ്ങനെ, രണ്ടാം വിവാഹം ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയായിരുന്നു അദ്ദേഹത്തെ വിവാഹം ചെയ്തത്. വീട് വിട്ട് ഇറങ്ങിപ്പോയി എന്നൊക്കെ പറയുന്നത് തീര്‍ത്തും കള്ളം ആണ്. പ്രണയ വിവാഹമായിരുന്നു തങ്ങളുടെ. ആഞ്ജനേയന്റെത് രണ്ടാം വിവാഹം ആയിരുന്നുവെന്ന് അറിയാവുന്ന കാര്യം ആയിരുന്നു. തുടക്കത്തില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു എന്നത് സത്യമാണ്. പിന്നീട് താന്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. അതോടെ അവരും സമ്മതിച്ചു.

പ്രണയ വിവാഹം ആയാല്‍ തങ്ങളുടെ പങ്കാളിയെ കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കും എന്നും താരം പറയുന്നു. വലിയ രീതിയില്‍ ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നിട്ടുണ്ട് ആഞ്ജനേയന് വിവാഹ ശേഷം. പ്രതിസന്ധികളോട് ഒറ്റയ്ക്ക് തരണം ചെയ്യണം എന്ന് വാശി ഉണ്ടായിരുന്നു. എന്നാല്‍ അച്ഛനെയും അമ്മയെയും ധിക്കരിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ ആരും പിന്തുണച്ചിരുന്നില്ല. അച്ഛനെയും അമ്മയെയും കാണണം എന്നുള്ളപ്പോള്‍ കുടുംബത്തില്‍ പോകാറുണ്ട്. എങ്കിലും ചില പ്രയാസങ്ങള്‍ തങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഒരിക്കല്‍ മുറിഞ്ഞത് കൂട്ടിയോജിപ്പിക്കാന്‍ സമയം വേണ്ടി വരുമല്ലോ. ഭാവിയില്‍ എല്ലാം പരിഹരിക്കപ്പെടും എന്ന വിശ്വാസത്തിലാണ്.

ആഞ്ജനേയന് മറ്റൊരു ബന്ധം ഉണ്ടായിരുന്നതായി വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. ഇക്കാര്യം താന്‍ അമ്മയോട് പറഞ്ഞിരുന്നതാണ്. ആ സമയത്ത് നിയമപരമായി ആ ബന്ധം വേര്‍പെടുത്തി കഴിഞ്ഞിരുന്നു. അവസാന ചില പേപ്പര്‍ വര്‍ക്കുകള്‍ മാത്രമായിരുന്നു ബാക്കിയാണുണ്ടായിരുന്നത്. അവര്‍ ആദ്യം പിന്തുണച്ചു എങ്കിലും പിന്നീട് ഈ ബന്ധത്തിന് എതിരാകാന്‍ കാരണം പുറത്തുനിന്നും അദ്ദേഹത്തെ കുറിച്ച് കിട്ടിയ വിവരങ്ങള്‍ ആണ്. ഒരിക്കലും ദുരൂഹതകള്‍ നിറഞ്ഞ വ്യക്തിയല്ല ആഞ്ജനേയന്‍. അദ്ദേഹത്തിന്റെ പൂര്‍വ്വ ജീവിതത്തെക്കുറിച്ചു മനസിലാക്കിയിട്ടാണ് താന്‍ അദ്ദേഹവുമായി വിവാഹിതയായതത്.