സുഹൃത്തിന് പിറന്നാൾ ആശംസ നേർന്ന അനശ്വരയോട് ലെസ്ബിയനാണോ എന്ന് ചോദ്യം, കിടിലൻ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനശ്വര രാജൻ. കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് അനശ്വര. അനശ്വര രാജൻ ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചുകൊണ്ടാണ് മലയാള സിനിമയിൽ ചുവടുറപ്പിക്കുന്നത്. പിന്നാലെ . 2019 ലെ വിജയചിത്രമായ തണ്ണീർമത്തൻ ദിനങ്ങളിലൂടെ നായികയുമായി. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മൈക്ക് എന്ന ചിത്രവും വിജയമായിരുന്നു. തന്റെ വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

തനിക്കൊപ്പം കൺസപ്റ്റ് ഫോട്ടോഷൂട്ടിൽ ഒപ്പമുണ്ടായിരുന്ന സാനിയയുടെ ജന്മദിനത്തിൽ പങ്കുവച്ച വീഡിയോയും ക്യാപ്‌ഷനുമാണ് ശ്രദ്ധ നേടുന്നത്. ഇന്ന് എന്റെ റൂമേർഡ് ഗേൾഫ്രണ്ടിന് ജന്മദിന ആശംസകൾ എന്നായിരുന്നു അനശ്വര രാജൻ കുറിച്ചത്.

പിറന്നാൾ ആശംസയ്ക്ക് മറുപടിയുമായി സാനിയയും കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്. ഐ ലവ് യു എന്ന് എഴുതിയതിന് ശേഷം, ശരിക്കുള്ള ഗേൾഫ്രണ്ട് ആയി തന്നെയുള്ള മറുപടി എന്നും സാനിയ കമന്റിട്ടിട്ടുണ്ട്. ബാംഗ്ലൂർ ഡെയ്സിന്റെ ഹിന്ദി റീമേഖിലാണ് അനശ്വര ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.