മഞ്ജുവിനെ വിവാഹത്തിന് സുന്ദരിയാക്കിയത് ഇങ്ങനെ

വഴിപിരിയൽ അനിവാര്യമായ കൂടിചേരലനിനു മഞ്ജുവിനെ സുന്ദരിയാക്കിയതും അതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്‌. അന്ന് മഞ്ജുവിനെ സുന്ദരിയാക്കിയ മെയ്ക്ക് അപ്പ് ആർട്ടിസ്റ്റ് തന്നെയാണ്‌ ഇത് പങ്കുവയ്ക്കുന്നതും.

മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ നടത്തിയ വിവാഹമായിരുന്നു ദിലീപിന്റെയും മഞ്ജു വാര്യരുടെയും. ദിലീപിന്റെ നായികയായാണ് മലയാള സിനിമയിൽ മഞ്ജു അരങ്ങേറ്റം കുറിച്ചത്. ആദ്യ നായകനെത്തന്നെ ജീവിതത്തിലേക്കും ക്ഷണിച്ചപ്പോൾ ആരാധകർക്കും ഇരട്ടിമധുരമായിരുന്നു. വിവാഹത്തോടെ മഞ്ജു അഭിനയത്തിൽ നിന്നും പിന്മാറിയിരുന്നു. ഏക മകൾ മീനാക്ഷി ദിലീപിനൊപ്പമാണ് താമസം. ദിലീപ് രണ്ടാമതും വിവാഹിതനായെങ്കിലും മഞ്ജു പിന്നീട് വിവാഹം കഴിച്ചിട്ടില്ല.

മഞ്ജുവാര്യരെ വിവാഹത്തിന് ഒരുക്കിയതിനെക്കുറിച്ച് തുറന്നുപറയുകയാണ് മെയ്ക്ക് അപ്പ് ആർട്ടിസ്റ്റ് അനില ജോസഫ്. കാവ്യ മാധവനെയും പ്രിയ കുഞ്ചാക്കോ ബോബനെയുംമെല്ലാം വിവാഹത്തിനൊരുക്കിയതും അനിലയാണ്. മഞ്ജു വാര്യർ, കാവ്യ മാധവൻ, നസ്രിയ നസീം, ഗീതു മോഹൻദാസ്, സുചിത്ര മുരളി, ഗൗതമി, പ്രവീണ, ചിപ്പി, രശ്മി, റീനു മാത്യൂസ്, നമിത പ്രമോദ്, നൈല ഉഷ, ഭാവന, നിത്യ ദാസ്, ജ്യോതിർമയ്, എന്നിങ്ങനെ അനില ഒരുക്കാത്ത നടിമാരില്ല.

അപൂർവ്വം ആളുകളിൽ ഒരാളാണ് മഞ്ജു. വളരെയധികം ആത്മാർഥതയും സത്യസന്ധതയും ഉള്ള ആളാണ്. മഞ്ജുവിന് വേണ്ടി റിസപ്ഷൻ മേക്കപ്പ് ചെയ്ത ദിവസം എനിക്ക് മറക്കാൻ കഴിയില്ല. തിരുവനന്തപുരത്ത് 9 വധുക്കളെ ഒരുക്കിയതിന് ശേഷം ഞങ്ങൾ കൊച്ചിയിലേക്ക് വന്നു. എന്നിട്ടാണ് കൃത്യ സമയത്ത് തന്നെ മഞ്ജുവിനെ ഒരുക്കിയത്. സാധാരണയായി ഞാൻ ഒരു മണവാട്ടിയെ ഒരുക്കി കഴിയുമ്പോൾ എനിക്ക് തന്നെ സന്തോഷം തോന്നും. പക്ഷേ അന്ന് സന്തോഷത്തിനൊപ്പം ചെറിയ വിഷമം കൂടി കലർന്നിരുന്നു. കാരണം മലയാള സിനിമയ്ക്ക് നല്ലൊരു നടിയെ കൂടി നഷ്ടപ്പെടാൻ പോവുകയാണെന്ന് എനിക്ക് അറിയാമായിരുന്നു. ഞാനുമായിട്ടുള്ള സൗഹൃദത്തിന് മഞ്ജുവിനോട് നന്ദി പറയുകയാണ്. നീ എനിക്ക് എന്നും സ്‌പെഷ്യലായിരിക്കും എന്നും അനില പറയുന്നു.

ലോക്ക്ഡൗൺ കാലത്ത് വെറുതെ ആൽബങ്ങൾ മറിച്ചുനോക്കിയപ്പോഴാണ് ഈ ഫോട്ടോകളെല്ലാം ലഭിച്ചതെന്ന് അനില പറഞ്ഞു. മോനിഷയുമായി ബന്ധപ്പെട്ട ചിത്രങ്ങളും അനില കഴിഞ്ഞ ദിവസം ഹങ്കുവെച്ചിരുന്നു