ഉസ്താദിനെതിരെ ബാലാവകാശ കമ്മിഷനോ മനുഷ്യാവകാശ കമ്മിഷനോ കേസെടുക്കാന്‍ ധൈര്യപ്പെടില്ല, അഞ്ജു പാര്‍വതി പറയുന്നു

പെണ്‍കുട്ടിയെ അവാര്‍ഡ് വാങ്ങാന്‍ സ്റ്റേജിലേക്ക് ക്ഷണിച്ചതിന്റെ പേരില്‍ സംഘാടകര്‍ക്ക് നേരെ അധിക്ഷേപം ഉയര്‍ത്തിയ സമസ്ത നേതാവിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുന്നത് അജ്ഞു പാര്‍വതി പ്രഭീഷാണ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അഞ്ജുവിന്റെ പ്രതികരണം.

ശരീരമാസകലം മറച്ച സ്ത്രീശരീരങ്ങള്‍ റോഡരികില്‍ നിരന്നു നിന്ന് ശബരിമലയില്‍ സ്ത്രീ സമത്വം വേണമെന്ന് വാദിക്കും. ഇലക്ഷന്‍ പോസ്റ്ററുകളില്‍ മുഖമില്ലാത്ത വനിതാസ്ഥാനാര്‍ത്ഥികള്‍ ഏണിപ്പടി ചിഹ്നവുമായി നില്ക്കും. മരണവീടുകളില്‍ അടുക്കള വശം വഴി മാത്രം സ്ത്രീ ശരീരങ്ങള്‍ പ്രവേശിക്കും. ആര്‍ക്കും പ്രശ്‌നമേയില്ല. കേരളാ മോഡല്‍ നവോത്ഥാനമെന്നാല്‍ ഹൈന്ദവതയ്‌ക്കെതിരെയുള്ള ആഞ്ഞടിക്കല്‍ മാത്രമാണ്. കേരളാ മോഡല്‍ തുല്യതാവാദം എന്നാല്‍ ശബരിമലയിലെ സ്ത്രീപ്രവേശം മാത്രമാണ്.- അഞ്ജു പാര്‍വതി കുറിച്ചു.

അഞ്ജു പാര്‍വതിയുടെ കുറിപ്പ്, വേദിയിലേയ്ക്ക് സാദരം ക്ഷണിക്കപ്പെട്ടിട്ട് പരസ്യമായി അപമാനിക്കപ്പെട്ടപ്പോള്‍ ഒരു പതിനഞ്ചുവയസ്സുകാരിയുടെ മനസ്സിനേറ്റ മുറിവിനെ കുറിച്ച് എത്ര (പൊ ക) പൊളിറ്റിക്കല്‍ കറക്ട്‌നെസ്സുകാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്? അതേ കുറിച്ച് എത്ര മാനവികാവാദികള്‍ പ്രതികരിച്ചിട്ടുണ്ട്? ആ പെണ്‍കുട്ടിക്കേറ്റ ട്രോമയെ കുറിച്ച് എത്ര സ്ത്രീപക്ഷവാദികള്‍ ചിന്തിച്ചിട്ടുണ്ട്? ‘ആരാടോ പത്താം ക്ലാസ്സിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? ഇനി മേലില്‍ വിളിച്ചാല്‍ കാട്ടിത്തരാം. സമസ്തയുടെ തീരുമാനം ഇങ്ങക്ക് അറിയൂലേ?’ തുല്യനീതിക്ക് അമ്പത് ലക്ഷത്തിന്റെ വനിതാ മതിലു കെട്ടിയ നവോത്ഥാന – പുരോഗമന കേരളത്തിന്റെ മുഖത്ത് നോക്കി ഒരു മത പണ്ഡിതന്‍ നടത്തിയ പ്രസ്താവന കേട്ട് എത്ര സാംസ്‌കാരിക നായകര്‍ പ്രതികരിച്ചു? എത്ര ബുദ്ധിജീവികള്‍ ഫാസിസം എന്നലറി വിളിച്ചു? എത്ര സ്ത്രീപക്ഷവാദികള്‍ പാട്രിയാര്‍ക്കിയെ തള്ളിപ്പറഞ്ഞു?

ഒരു കൊച്ചു പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന മെന്റല്‍ ഹറാസ്സ്‌മെന്റിനെതിരെ ഒരൊറ്റ നിലപാടു റാണിമാര്‍ പോലും ഒരക്ഷരം മിണ്ടിയിട്ടില്ല. ഇത്തരത്തില്‍ ഹരാസ്‌മെന്റ് നടത്തിയ ഉസ്താദിനെതിരെ ബാലാവകാശ കമ്മിഷനോ മനുഷ്യാവകാശ കമ്മിഷനോ കേസെടുക്കാന്‍ ധൈര്യപ്പെടില്ല. കേരളം താലിബാനിസത്തിലേയ്ക്ക് കൂപ്പുകുത്തിയെന്ന യാഥാര്‍ത്ഥ്യത്തെ തിരിച്ചറിഞ്ഞാലും അവരുടെ കണ്ണുകള്‍ പരതുക ‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി ‘ എന്ന മനുസ്മൃതിയിലെ ഒരേ ഒരു വാചകത്തിലായിരിക്കും.

നൈഷ്ഠിക ബ്രഹ്‌മചാരിയായ ശബരിമലയിലെ ശ്രീ. അയ്യപ്പനു മുന്നില്‍ മാത്രം മതി അവര്‍ക്ക് തുല്യതാവാദ തിയറി. അപ്പോഴും ഇവിടെ മറ കെട്ടി മറച്ച വേലിക്കെട്ടുകളില്‍ ആണുങ്ങള്‍ കാണാതെ മാറിയിരിക്കുന്ന പെണ്ണിടങ്ങള്‍ പരസൃമായി നില്ക്കും. ശരീരമാസകലം മറച്ച സ്ത്രീശരീരങ്ങള്‍ റോഡരികില്‍ നിരന്നു നിന്ന് ശബരിമലയില്‍ സ്ത്രീ സമത്വം വേണമെന്ന് വാദിക്കും. ഇലക്ഷന്‍ പോസ്റ്ററുകളില്‍ മുഖമില്ലാത്ത വനിതാസ്ഥാനാര്‍ത്ഥികള്‍ ഏണിപ്പടി ചിഹ്നവുമായി നില്ക്കും. മരണവീടുകളില്‍ അടുക്കള വശം വഴി മാത്രം സ്ത്രീ ശരീരങ്ങള്‍ പ്രവേശിക്കും. ആര്‍ക്കും പ്രശ്‌നമേയില്ല. കേരളാ മോഡല്‍ നവോത്ഥാനമെന്നാല്‍ ഹൈന്ദവതയ്‌ക്കെതിരെയുള്ള ആഞ്ഞടിക്കല്‍ മാത്രമാണ്. കേരളാ മോഡല്‍ തുല്യതാവാദം എന്നാല്‍ ശബരിമലയിലെ സ്ത്രീപ്രവേശം മാത്രമാണ്.

കേരളാ മോഡല്‍ സ്ത്രീപക്ഷവാദം എന്നാല്‍ മനുസ്മൃതിയിലെ ഒരൊറ്റ വരിയില്‍ പിടിച്ചുള്ള ട്രപ്പീസുകളി മാത്രമാണ്. കേരളാ മോഡല്‍ കമ്മ്യൂണിസം എന്നാല്‍ ടോട്ടലി ഹൈന്ദവവിരുദ്ധത മാത്രമാണ്. കേരളാ മോഡല്‍ വര്‍ഗ്ഗീയത എന്നാല്‍ ഇത്തരം ഇരട്ടത്താപ്പുകളെ ചോദ്യം ചെയ്യുന്നവരെ സംസ്ഥാനദ്രോഹിയാക്കി സംഘിപ്പട്ടം നല്കല്‍ കൂടിയാണ്.