സ്പീക്കറുടെ ഇരിപ്പടം മറിച്ചിട്ട് ചവിട്ടി തകർത്ത ഇ.പി ജയരാജൻ ഇപ്പോൾ പറയുന്ന കള്ളങ്ങൾ

നിയമ സഭയിൽ സ്പീക്കറുടെ ഇരിപ്പടം മറിച്ചിട്ട് ചവിട്ടി തകർത്ത ഇ.പി ജയരാജനെ ആർക്കും മറക്കാൻ ആകില്ല. ഇപ്പോൾ കോടതിയിൽ അങ്ങിനെ ഒന്നും നടന്നിട്ടില്ലെന്ന് പച്ചക്ക് കള്ളം പറഞ്ഞിരിക്കുകയാണ്‌ ഇ.പി. ഇതിനേ ഉളുപ്പില്ലായ്മ എന്ന് വിശേഷിപ്പിച്ച് മാധ്യമ പ്രവർത്തകയുടെ കുറിപ്പ്.. നിയമസഭ കയ്യാങ്കളിക്കേസിലെയും കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാർ അച്ഛനെ തല്ലിയ സംഭവം നേതാക്കന്മാർ ഉളുപ്പില്ലാതെ നിഷേധിച്ചതുമൊക്കെ വാർത്തയായിരുന്നു. കാലം മാറിയിട്ടും സഖാക്കന്മാർക്ക് മാത്രം ഒരു മാറ്റവുമില്ല. സഖാവ് മുരുകൻ അന്നെഴുതിയ കവിത ഇവരെ ഉദ്ദേശിച്ചാണ്; ഇവരെ മാത്രം ഉദ്ദേശിച്ചാണ്! എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരംഎല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരമെന്നും അഞ്ജു പറയുന്നു

അഞ്ജു സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിന്റെ പൂർണ്ണരൂപമിങ്ങനെ,

ലോകമെമ്പാടുമുള്ള മലയാളികൾ തത്സമയം കണ്ട നിയമസഭയിലെ ആഭാസം നടന്നിട്ടേയില്ലായെന്നു പറഞ്ഞ ഉളുപ്പില്ലായ്മയുടെ പേര് ഖേറള കമ്മ്യൂണിസം! മുണ്ട് മടക്കിക്കുത്തി നിയമസഭാ ടേബിളിൽ ചാടി നടന്ന് ഇക്കണ്ട പരാക്രമമൊക്കെ കാട്ടി ഒടുക്കം ഓടിത്തളർന്ന് വീണത് ശിവൻകുട്ടിയേയല്ലായെന്ന് സമർത്ഥിച്ചത് ഖേറള സിറ്റപ്പൻ!

കേരളം മുഴുവനും കണ്ട കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാർ ഒരച്ഛനെ തല്ലിയ സംഭവം ഉളുപ്പില്ലാതെ നിഷേധിച്ചത് ആനയോളം തലയിൽ ആന മണ്ടത്തരം മാത്രമുള്ള സി.ഐ.ടി.യു നേതാവായ ഹാപ്പി സഖാവ്! സി സി ടി വി ക്യാമറകൾ കാണിക്കുന്ന തെളിവുകളെ അപ്പാടെ നിഷേധിച്ച്, അങ്ങനൊന്ന് നടന്നിട്ടേയില്ലായെന്ന് പറയുന്നത് സ്വന്തമായി പോലീസ് സ്റ്റേഷനും ഭരണഘടനയും കോടതിയുമുള്ള പ്രസ്ഥാനം

വിരൽ തുമ്പിൽ കാഴ്ചകൾ കാണാൻ സാധിക്കുന്ന ഇന്നിൻ്റെ ടെക്കി ലോകത്തിരുന്ന് ഇന്ന് കണ്ട കൺമുന്നിലെ കാഴ്ചകൾ വെറും മായകളാണെന്നു പറയുന്ന ഇവറ്റകൾ ഇങ്ങനെ ആണെങ്കിൽ അമ്പതാണ്ടുകൾ മുമ്പ് എഴുതിയും പറഞ്ഞും ഉണ്ടാക്കിയതപ്പടി കെട്ടുക്കഥകളായിരിക്കില്ലേ? സഖാവ് മുരുകൻ അന്നെഴുതിയ കവിത ഇവരെ ഉദ്ദേശിച്ചാണ്; ഇവരെ മാത്രം ഉദ്ദേശിച്ചാണ്! എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരംഎല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം