ഉയരം കുറഞ്ഞതില്‍ എനിക്ക് കുഴപ്പമില്ല, പക്ഷെ ഈ ഫീല്‍ഡിലേക്ക് വരുന്നതിന് മുന്നേ എനിക്കതൊരു പ്രശ്‌നമുണ്ടായിരുന്നു- അനുമോൾ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് അനുമോൾ. നിരവധി സീരിയലുകളിൽ​ അഭിനയിച്ചിട്ടുണ്ടെങ്കിലും ‘ടമാർ പടാർ’, ‘സ്റ്റാർ മാജിക്’ എന്നീ ഷോകളിലൂടെയാണ് അനുമോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. കുസൃതി നിറഞ്ഞ സംസാരവും ചിരിയുമൊക്കെയായി ക്യാമറക്കണ്ണുകളുടെ ഇഷ്ടം കവരുന്ന അനുമോൾ സ്റ്റാർ മാജിക് ടീമിനും പ്രേക്ഷകർക്കുമൊക്കെ ഏറെ പ്രിയങ്കരിയാണ്.

മഴവിൽ മനോരമയിലെ ‘അനിയത്തി’ എന്ന സീരിയലിലൂടെയായിരുന്നു അനുമോളുടെ മിനിസ്ക്രീൻ അരങ്ങേറ്റം. തിരുവനന്തപുരത്തെ നെടുമങ്ങാട് ആര്യനാട് സ്വദേശിയാണ് അനുമോള്‍. ഒരിടത്ത് ഒരു രാജകുമാരി, സീത തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അനുമോൾ അവതരിപ്പിച്ചിരുന്നു.

ഇപ്പോളിതാ താരത്തിന്റെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. സോഷ്യല്‍ മീഡിയ എന്ന പലവട്ടം കല്യാണം കഴിപ്പിച്ചിട്ടുണ്ട്. എന്നെ കൊന്നിട്ടുമുണ്ട്. അതൊക്കെ കാണുമ്പോള്‍ വിഷമം തോന്നിയിരുന്നു. പ്രത്യേകിച്ചും എന്റെ വീട്ടുകാര്‍ക്ക്. ആര്‍ട്ടിസ്റ്റ് ആയാല്‍ പോസിറ്റീവും നെഗറ്റീവും വരും. അതിനാല്‍ ഇപ്പോള്‍ ഞാനതൊന്നും മൈന്റ് ആക്കാറില്ല. കല്യാണം എന്നു പറഞ്ഞ് കല്യാണം കഴിഞ്ഞവര്‍ക്കൊപ്പമുള്ള ഫോട്ടോസ്, കല്യാണം ആയി ഇരിക്കുന്നവരുടെ കൂടെയുള്ള ഫോട്ടോസ് ഒക്കെയാണ് വരുന്നത്. എനിക്കതില്‍ പ്രശ്‌നമൊന്നുമില്ല.

എന്റെ കൂടെ ഫോട്ടോയില്‍ നില്‍ക്കുന്ന ആളോട് ചോദിക്കും ഇങ്ങനൊരു വീഡിയോ ഇറങ്ങിയിട്ടുണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന്. ഒന്ന് രണ്ട് പേര്‍ പറഞ്ഞത് അവരുടെ കല്യാണം ഏകദേശം ആയി ഇരിക്കുകയാണ്, വീട്ടില്‍ പ്രശ്‌നമുണ്ടായി എന്നൊക്കെയാണ്. ബാക്കിയുള്ളവരൊക്കെ തമാശയായിട്ടാണ് എടുത്തത്. എനിക്ക് കല്യാണം ആയാല്‍ ഞാന്‍ തന്നെയാകും ആദ്യം പറയുക. എന്റെ സോഷ്യല്‍ മീഡിയയിലൂടെ തന്നെ അറിയും. ഇതിപ്പോള്‍ പറഞ്ഞ് പറഞ്ഞ് എന്റെ കല്യാണം ആകുന്നില്ല എന്നതാണ് എന്റെ വിഷമം.

ഉദ്ഘാടനങ്ങളിലൊക്കെ പോകുന്നിടത്ത് സ്ഥിരമായി വരുന്ന ഒന്നു രണ്ടു പേരുണ്ട്. സൈക്കിളില്‍ വരുന്ന ഒരാളുണ്ട്. ഞാന്‍ അത്ഭുതപ്പെട്ടു പോയി. സൈക്കിള്‍ എവിടെ എന്ന് ചോദിച്ചപ്പോള്‍ എനിക്ക് കാണിച്ചു തന്നു. എന്തെങ്കിലും അസുഖമുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. ഇല്ല, ചേച്ചിയെ ഭയങ്കര ഇഷ്ടമാണെന്നാണ് പറഞ്ഞത്. ചേച്ചിയായി തന്നെയല്ലേ എന്ന് ഞാന്‍ ചോദിച്ചു. അതേ ചേച്ചിയുടെ സംസാരമൊക്കെ ഇഷ്ടമാണെന്നാണ് അവന്‍ പറഞ്ഞത്.

ഉയരം കുറഞ്ഞതില്‍ എനിക്ക് കുഴപ്പമില്ല. പക്ഷെ ഈ ഫീല്‍ഡിലേക്ക് വരുന്നതിന് മുന്നേ എനിക്കതൊരു പ്രശ്‌നമുണ്ടായിരുന്നു. ഞാന്‍ പണ്ട് എന്‍സിസിയില്‍ ഉണ്ടായിരുന്നു. ഉയരം കുറഞ്ഞ നിന്നെ ആരാ എന്‍സിയിലെടുത്തതെന്ന് ചോദിച്ച് കളിയാക്കുമായിരുന്നു. സീരിയലിലേക്ക് വന്ന സമയത്ത് ഉയരമില്ലെന്ന് പറഞ്ഞ് പല കഥാപാത്രങ്ങളും നഷ്ടമായിട്ടുണ്ട്. ഷൂട്ടിന് വേണ്ടി കോസ്റ്റിയും അടക്കം എല്ലാം റെഡിയാക്കി വെച്ച്, ഷൂട്ട് തുടങ്ങുന്നതിന്റെ തലേദിവസമായിരിക്കും വിൡച്ച് പറയുക മാറ്റിയെന്ന്. അന്ന് ഉണ്ടായ സങ്കടം ഇപ്പോഴും ഓര്‍മ്മയുണ്ട്. അതൊക്കെ ഇന്‍സള്‍ട്ടായിരുന്നുവെന്നാണ് അനു പറയുന്നത്.