മണിപ്പൂരില്‍ സംഘര്‍ഷത്തിനിടെ നിരവധി പള്ളികള്‍ക്ക് തകര്‍ക്കപ്പെട്ടതായി ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ്

ഇംഫാല്‍. സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ 249 പള്ളികള്‍ തകര്‍ക്കപ്പെട്ടതായി ഇംഫാല്‍ ആര്‍ച്ച് ഭിഷപ്പ് ഡൊമിനിക് ലുമോന്‍. കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങള്‍ക്ക് നേരെ പത്ത് വലിയ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. അതേസമയം വലിയ തോതില്‍ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വലിയ ജാഗ്രതയാണ് മണിപ്പൂരില്‍.

ഒന്നരമാസമായി മണിപ്പൂരില്‍ വലിയ തോതില്‍ സംഘര്‍ഷം നടക്കുന്നതായിട്ടാണ് വിവരം. പല സ്ഥലങ്ങളിലും ആള്‍ക്കൂട്ടം തടിച്ച് കൂടുകയും വലിയ തോതില്‍ നാശ നഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇംഫാലില്‍ ശനിയാഴ്ച മെയ്‌തെയ് വനിതകള്‍ മനുഷ്യചങ്ങല തീര്‍ത്തിരുന്നു. ആള്‍ക്കൂട്ടം തുടര്‍ച്ചയായി നാശ നഷ്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതേസമയം ബിജെപി സംസ്ഥാന ആസ്ഥാനത്ത് എത്തിയ 300 പേരെ സൈന്യം തടഞ്ഞു.