ഫ്രാൻസിനെ തകർത്ത് അർജന്‍റീന കിരീടം ചൂടി FIFA Worldcup

ദോഹ. 36 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലോക കപ്പില്‍ മുത്തമിട്ട് ലയണല്‍ മെസിയുടെ അര്‍ജന്റീന. ഫൈനലിൽ മെസിയും കൂട്ടരും ആരാധകരുടെ ഹൃദയങ്ങള്‍ കീഴടക്കി. ഫ്രാന്‍സിനെ പെനാര്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് അര്‍ജന്റീന ഐതിഹാസിക വിജയം നേടിയത്.

നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതമടിച്ചു. എക്‌സ്ട്രാ ടൈമില്‍ ഓരോന്നുവീതമടിച്ചു സമനില പാലിച്ചതോടെയാണ്, മത്സരം ഷൂട്ടൗട്ട് വരെയെത്തുന്നത്. ഷൂട്ടൗട്ടില്‍ അര്‍ജന്റീനയ്ക്കായി ക്യാപ്റ്റന്‍ ലയണല്‍ മെസ്സി, പൗലോ ഡിബാല, ലിയാന്‍ഡ്രോ പരേദസ്, മോണ്ടിയാല്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. ഫ്രാന്‍സിനായി ലക്ഷ്യം കണ്ടത് കിലിയന്‍ എംബപെ, കോളോ മുവാനി എന്നിവര്‍ മാത്രം. കിങ്‌സ്ലി കോമന്റെ ഷോട്ട് അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് തടഞ്ഞു. മൂന്നാം കിക്കെടുത്ത ഔറേലിയന്‍ ചൗമേനിയുടെ ഷോട്ട് പുറത്തുപോയി.

ഖത്തർ ലോകകപ്പ് ഫൈനലിൽ ആവേശകരമായ കലാശപ്പോരിൽ പെനാൾട്ടിയിൽ ഫ്രാൻസിനെ മറികടക്കുകയായിരുന്നു അർജൻ്റീന. അങ്ങനെ മൂന്നാം ലോകകിരീടം നീലപ്പട സ്വന്തമാക്കി. ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് അര്‍ജന്‍റീന മൂന്നാം കപ്പുയര്‍ത്തുകയായിരുന്നു. ഇത് മറഡോണയുടെ അര്‍ജന്‍റീനക്ക് അവന്റെ പിന്‍ഗാമിയായി എത്തിയ മെസിയുടെ വിജയം കൂടിയായി.

അർജന്‍റീനയും ഫ്രാൻസും തമ്മിലുള്ള ലോകകപ്പ് ഫൈനൽ പോരാട്ടം അധികസമയത്തിൽ ലീഡ് പിടിക്കുകയായിരുന്നു അർജന്റീന. 108-ാം മിനിറ്റിൽ മെസിയിലൂടെ ഗോൾ നേടി അർജന്‍റീന 3-2ന് മുന്നിലെത്തിയെങ്കിലും ,എംബാപ്പെയിലൂടെ ഫ്രാൻസ് വീണ്ടും സമനിലയിലെത്തി. ഫൈനൽ ആവേശം എക്സ്ട്രാ ടൈമിലേക്ക് നീണ്ട പോരാട്ടത്തിൽ എംബാപ്പെയുടെ ഹാട്രിക്കിലൂടെ ഫ്രാൻസ് അർജന്റീനയ്ക്കൊപ്പ മെത്തുകയായിരുന്നു. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടു ഗോളുകൾ നേടി സമനിലയിലായ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുകയും, എക്സ്ട്രാ ടൈമിൽ മെസിയുടെ ഗോളിലൂടെ അർജന്റീന മുന്നിലെത്തിയെങ്കിലും എംബാപ്പെയിലൂടെ ഫ്രാൻസ് വീണ്ടും സമ നില കണ്ടെത്തി.

തോൽവി മുഖാമുഖം കണ്ട ഫ്രാൻസ് എംബാപ്പെയുടെ ഇരട്ടപ്രഹരത്തിലൂടെ ഫ്രാൻസ് ഉയിർത്തെഴുന്നേൽപ്പു നടത്തുകയായിരുന്നു. 80-ാം മിനുട്ടിലും പെനാൽറ്റിയിലും 81 ആം മിനുട്ടിലും എംബാപ്പെ അർജന്റീനയുടെ വലകുലുക്കി. എംബാപ്പെയുടെ ഇരട്ട ഗോളുകളോടെയാണ് ഒന്നാം പകുതിയിൽ രണ്ടു ഗോളുകൾക്ക് മുന്നിട്ടു നിന്നിരുന്ന അർജന്റീനയോട് ഫ്രാൻസ് സമനില നേടുന്നത്.

ഫ്രാൻസിനെതിരെ ആദ്യപകുതിയിൽ അർജന്‍റീന രണ്ട് ഗോളിന് മുന്നിലായിരുന്നു. 23-ാം മിനിട്ടിൽ നായകൻ ലയണൽ മെസിയും 36-ാം മിനിട്ടിൽ എഞ്ചൽ ഡി മരിയയുമാണ് അർജന്‍റീനയ്ക്കായി ഗോളുകൾ നേടിയത്. പെനാൽറ്റി കിക്കിൽനിന്നാണ് മെസി ലക്ഷ്യം കണ്ടത്. പ്രതിരോധത്തിലെ പിഴവ് മുതലെടുത്തായിരുന്നു ഡി മരിയയുടെ ഗോൾ.

മത്സരത്തിന്‍റെ തുടക്കം മുതൽ മത്സരത്തിൽ വ്യക്തമായ മുൻതൂക്കമാണ് അർജന്‍റീനയ്ക്ക് ഉണ്ടായിരുന്നു. നിരന്തരം ഇരമ്പി എത്തികൊണ്ടിരുന്ന അർജന്‍റീനൻ താരങ്ങളെ തടയാൻ ഫ്രാൻസ് പ്രതിരോധം നല്ല വിയർപ്പൊഴുക്കി. ഫ്രാൻസിനെതിരായ ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ കളിയുടെ 23ാം മിനിറ്റിൽ മെസിയിലൂടെയാണ് അർജന്റീന ആദ്യ ഗോൾ നേടുന്നത്. തുടർന്ന് 36-ാം മിനിട്ടിൽ എഞ്ചൽ ഡി മരിയയാണ് രണ്ടാമത്തെ ഗോൾ നേടിയത്. ഫ്രഞ്ച് പ്രതിരോധത്തിലെ വിള്ളൽ മുതലെടുത്ത് മാക്അലിസ്റ്റർ നൽകിയ പാസിൽനിന്നാണ് ഡിമരിയ ലക്ഷ്യം കണ്ടത്.

23-ാം മിനിട്ടിലാണ് പെനാൽറ്റി കിക്കിലൂടെ അർജന്‍റീന മുന്നിലെത്തുകയായിരുന്നു. മെസി ലോകകപ്പിൽ നേടുന്ന 12-ാമത് ഗോളാണിത്. ഈ ലോകകപ്പിൽ മെസിയുടെ ആറാമത്തെ ഗോളാണ് 23-ാം മിനിട്ടിൽ മെസ്സി തുടുക്കുന്നത്. ഡിമരിയയെ ഡെംബലെ ഫൌൾ ചെയ്തതിനാണ് അർജന്‍റീനയ്ക്ക് പെനാൽറ്റി ലഭിക്കുന്നത്.

അര്‍ജന്റീന 4-4-2 ശൈലിയിലായിരുന്നു കളിച്ചത്. ഫ്രാന്‍സ് 4-2-3-1 ശൈലിയിലാണ് ഇറങ്ങിയത്. ഫ്രാന്‍സ് രണ്ട് മാറ്റങ്ങളുമായാണ് കളിക്കാനിറങ്ങുന്നത്. കൊനാറ്റെയ്ക്ക് പകരം ഉപമെക്കാനോയും ഫൊഫാനയ്ക്ക് പകരം റാബിയോട്ടും ടീമിലെത്തിയിരുന്നു. എയ്ഞ്ചല്‍ ഡി മരിയ പരിക്ക് മാറി ടീമില്‍ തിരിച്ചെത്തി. താരം ആദ്യ ഇലവനിലും സ്ഥാനം പിടിക്കുകയായിരുന്നു. അതേസമയം അക്യുനക്ക് പകരം പ്രതിരോധത്തില്‍ തഗ്ലിയാഫിക്കോ തന്നെ ആദ്യ ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി.

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ഫ്രാന്‍സും ടീമിനെ പ്രഖ്യാപിച്ചിരുന്നത്. പനിയും പരിക്കും പ്രമുഖ താരങ്ങളെ ബാധിച്ചതായും നിര്‍ണായക താരങ്ങള്‍ കളിക്കുമോ എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അതെല്ലാം അവസാനിപ്പിച്ചാണ് ഫ്രഞ്ച് പടയും ടീമിനെ കളത്തിലിറക്കിയിരുന്നത്.

2022 ഫിഫ ലോകകപ്പിന് പരിസമാപ്തി. ഇന്ത്യൻ സമയം രാത്രി 8.30ന് ലുസൈൽ സ്‌റ്റേഡിയത്തിൽ നടന്ന അർജൻ്റീന- ഫ്രാൻസ് ഫെെനലിൽ അർജൻ്റീന ലോക കപ്പു സ്വന്തമാക്കി. മെസ്സിയുടെ അവസാന ലോകകപ്പ് ആവുമെന്നിരിക്കെ മത്സരം പ്രാധാന്യമേറിയതായിരുന്നു. എതിരാളികളായ ഫ്രാൻസ് ഒട്ടും മോശക്കാരനായിരുന്നില്ല. കെയ്‌ലിൻ എംബാപ്പെയുടെ നേതൃത്വത്തിൽ എത്തിയ അവർ കിരീടം നിലനിർത്തുക എന്ന വെല്ലുവിളിൽ പരാജയം നുണഞ്ഞു മടങ്ങി