അരിക്കൊമ്പന് ഒരു കുട്ടി പിറന്നു, ഭാര്യയേയും കുഞ്ഞിനേയും കാണാൻ അവനും അവകാശമുണ്ട്, അരിക്കൊമ്പനേ തരൂ, പൊന്നുപോലെ നോക്കിക്കോളാം…

മനുഷ്യനെ പോലെ അരികൊമ്പനും അവന്റെ ആവാസ കേന്ദ്രത്തിൽ ജീവിക്കാനുള്ള അവകാശമുണ്ട്. അത് നിഷേധിക്കരുതെന്ന് കുട്ടികൾ അടക്കമുള്ള മൃഗ സ്നേഹികൾ കർമ്മ ന്യൂസിനോട്. അരികൊമ്പന് ഒരു കുട്ടി പിറന്നിട്ടുണ്ടെന്നാണ് അറിയുന്നത്. അതിനെ കാണാനുള്ള അവകാശം അവനുണ്ട്. എന്തിനാണ് അവനു വേണ്ടി ഇത്രയും പണം ദുർവിനിയോഗം ചെയ്യുന്നത്. അവൻ എന്ത് ക്രൂരത ചെയ്തു.? മൃഗ സ്നേഹികൾ ചോദിക്കുന്നു.

അവന് അവൻ ജനിച്ചു വളർന്ന ആവാസ കേന്ദ്രം അവകാശപ്പെട്ടതാണ്. അത് നിഷേധിക്കുന്നത് വൈൽഡ് ലൈഫ് നിയമത്തിലെ നിലവിലുള്ള നിയമങ്ങളോട് ചെയ്യുന്ന ലംഘനമാണ്. അവൻ എല്ലാ വർഷവും അവന്റെ ‘അമ്മ മരണപ്പെട്ട സ്ഥലം സന്ദർശിക്കാൻ എത്തുന്നുണ്ട്. ഇതിൽ നിന്ന് തന്നെ അവനെ മനസിലാക്കണം. അവന്റെ ആവാസ കേന്ദ്രത്തിലേക്ക് അവനെ തിരികെ എത്തിക്കണം. അത് ഒരു മൃഗത്തിന്റെ അവകാശമാണ്.

ഇപ്പോൾ അവൻ ക്ഷീണിതനാണ്. തമിഴ്നാട് കളക്ടർ പറയുന്നത് നുണയാണ്. നാട്ടുകാർക്ക് അവനെ കൊണ്ട് ഒരു ദ്രാഹവും ഇന്നേവരെ ഉണ്ടായിട്ടില്ല. വനം കൈയേറാൻ അവൻ ഒരു തടസമായിരുന്നു. അതിനാലാണ് അവനെ ആട്ടി പായിച്ചത്. വനം കൈയേറ്റക്കാർക്കും, കൊള്ളക്കാർക്കും അവൻ ഒരു പേടി സ്വപ്നമായിരുന്നു. അതാണ് ഇപ്പോൾ നടന്നിരുന്ന നാടകങ്ങൾക്ക് പിന്നിൽ.

സമ്പൂർണ കർമ്മ വീഡിയോ കാണുക