ആര്യാ രാജേന്ദ്രന്റെയും സച്ചിൻദേവിന്റെയും വിവാഹം സെപ്റ്റംബർ നാലിന്

ബാലുശേരി എംഎൽഎ സച്ചിൻദേവും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെയും വിവാഹതീയതി പുറത്ത്. സെപ്റ്റംബർ നാലിനാണ് വിവാഹം. തിരുവനന്തപുരം എകെജി ഹാളിൽവെച്ച് വിവാഹചടങ്ങുകൾ നടക്കുമെന്ന് റിപ്പോർട്ട്. വിവാഹശേഷം രണ്ടു ദിവസം കഴിഞ്ഞ് കോഴിക്കോട് റിസപ്ഷനും നടത്തും. ഈ വർഷം മാർച്ച് ആറിനാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.

ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലേക്കെത്തിയത്‌. ബാലസംഘം, എസ്എഫ്‌ഐ പ്രവർത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു.സച്ചിൻ ദേവ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു ബാലുശ്ശേരിയിൽ നിന്ന് മത്സരിച്ച് വിജയിച്ചത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിൻദേവ്. നിലവിൽ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്.കോഴിക്കോട് ഗവൺമെന്റ് ആർട്സ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കോഴിക്കോട് ലോ കോളേജിൽ നിന്നും നിയമ ബിരുദവും സച്ചിൻ ദേവ് നേടിയിട്ടുണ്ട്. 21 ാം വയസ്സിലാണ് ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർ ആകുന്നത്. തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളേജിൽ വിദ്യാർഥിയായിരിക്കെയാണ് ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ശ്രദ്ധ നേടിയത്. ബാല സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ് ആര്യ. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എയും, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ് വിവാഹിതരാകുന്നത്.

കോഴിക്കോട് നെല്ലിക്കോട്‌ സ്വദേശിയും മാതൃഭൂമി മുൻ‌ ജീവനക്കാരൻ കാച്ചിലാട്ട്‌ മണ്ണാരക്കൽ നന്ദകുമാറിന്റെയും മെഡി. കോളേജ്‌ ഹൈസ്‌കൂൾ അധ്യാപിക എം ഷീജയുടെയും മകനാണ് സച്ചിൻ ദേവ്. ‌ ദേവഗിരി സാവിയോ എച്ച്‌എസ്‌എസിൽനിന്ന്‌ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മെഡിക്കൽ കോളേജ്‌ ക്യാമ്പസ്‌ സ്‌കൂളിലായിരുന്നു പ്ലസ്‌ ടു. മീഞ്ചന്ത ഗവണ്മെന്റ് ആർട്സ്‌ ആൻഡ്‌‌ സയൻസ്‌ കോളേജിൽ നിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദമെടുത്ത ശേഷം നിയമ പഠനത്തിനായി കോഴിക്കോട്‌ ലോ കോളേജിൽ ചേർന്നു. 2019ൽ അഭിഭാഷകനായി എൻറോൾ ചെയ്‌തു.

എസ്‌എഫ്‌ഐ കോഴിക്കോട്‌ സൗത്ത്‌ ഏരിയാ സെക്രട്ടറി, പ്രസിഡന്റ്‌, ജില്ലാ സെക്രട്ടറി, പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു. ജില്ലാ സെക്രട്ടറിയായിരിക്കെയാണ്‌ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്‌. ബിരുദ പഠനകാലത്ത്‌ കോളേജ്‌ യൂണിയൻ ചെയർമാനുമായിരുന്നു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു സച്ചിൻ ദേവ് ബാലുശ്ശേരിയിൽ നിന്ന് മത്സരിച്ച് വിജയിച്ചത്. നിലവിൽ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ്