ഞാൻ ഒരു ദിവസം കാക്കനാട് പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല. തൃപ്പൂണിത്തുറ ഉള്ള എന്റെ അളിയൻ വിളിച്ചു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല, പോസ്റ്റ് പങ്കിട്ട് ആഷിഖ് അബു

കൊച്ചി ബ്രഹ്മപുരത്തെ തീപിടുത്തം സോഷ്യൽ മീഡിയയിലടക്കം വൻചർച്ചയായിരുന്നു. 12ദിവസം പിന്നിട്ട്പപോഴാണ് തീയണച്ചത്. ഇതിനോടകം തന്നെ ഈ വിഷയത്തിൽ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. സിനിമാ മേഖലയ്ക്ക് അകത്തും പുറത്തും നിന്നുള്ള പലരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആഷിഖ് അബു പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് വൈറലാകുന്നത്.

‘ഞാൻ ഒരു ദിവസം കാക്കനാട് പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല. തൃപ്പൂണിത്തുറ ഉള്ള എന്റെ അളിയൻ വിളിച്ചു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല. എറണാകുളത്ത് ഉള്ളവർ അരാഷ്ട്രീയർ ആണ്. അവർ സ്വന്തം മാലിന്യങ്ങൾ സർക്കാരിനെ ഏൽപ്പിക്കുന്നു.എല്ലാ ആരോപണവും സംസ്ഥാന സർക്കാരിനെ തകർക്കാനാണ്’, ആഷിഖ് പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ പറയുന്നു. മാനുവൽ റോണി എന്നയാളുടെ പോസ്റ്റാണ് ആഷിഖ് അബു പങ്കുവെച്ചത്.

അതേ സമയം തീപിടുത്തവുമായി ബന്ധപ്പെട്ട് കേരളത്തോട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ റിപ്പോർട്ട് ചോദിച്ചിട്ടുണ്ട്. പൊതുജനാരോഗ്യം ഉറപ്പാക്കാൻ ആവശ്യമായ സഹായങ്ങൾ നൽകുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. അതേസമയം ബ്രഹ്മപുരത്തെ തീയും പുകയും അടങ്ങിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 12 ദിവസത്തെ പരിശ്രമങ്ങൾക്കൊടുവിൽ ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടുത്തവും പുകയും പൂർണമായി ശമിച്ചു എന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചു.