അമ്മയോട് ഒട്ടിപ്പിടിച്ചിരുന്ന കുഞ്ഞിപ്പെണ്ണ് എത്ര വേഗമാണ് വളർന്ന് ഒരു എട്ടു വയസ്സുകാരിയായത്, മകൾക്ക് ആശംസയുമായി അശ്വതി

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. ചാനൽ പരിപാടികളിലൂടെ അവതാരകയായി എത്തി മലയാളികൾക്ക് സുപരിചിതയായ താരം പിന്നീട് അഭിനയത്തിലേക്ക് കടന്നത് അടുത്തിടെയാണ്. ചക്കപ്പഴം എന്ന ഹാസ്യ പറമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പരമ്പരയിൽ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് അശ്വതി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെയാണ് രണ്ടാമതും അമ്മയായത്.

ഇപ്പോളിതാ മൂത്ത മകളായ പത്മയ്ക്ക് 8 വയസ്സ് തികഞ്ഞതിന്റെ സന്തോഷം പങ്കിട്ടുള്ള അശ്വതിയുടെ കുറിപ്പ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. കുഞ്ഞുവാവ അടുത്തു കിടക്കുമ്പോഴൊക്കെ, അത് പത്മയാണെന്നാണ് പാതിയുറക്കത്തിൽ ഇപ്പോഴും എന്റെ തോന്നൽ. അത്രമേൽ അമ്മയോട് ഒട്ടിപ്പിടിച്ചിരുന്ന കുഞ്ഞിപ്പെണ്ണ് എത്ര വേഗമാണ് വളർന്ന് ഒരു എട്ടു വയസ്സുകാരിയായത്. എന്റെ കുഞ്ഞു വഴക്കാളി, എത്ര പെട്ടെന്നാണ് ഉത്തരവാദിത്വമുള്ള ചേച്ചിപ്പെണ്ണായത്. ഒരു പാതി മനസ്സിൽ സന്തോഷിക്കുമ്പോഴും ഇത്ര വേഗം വളരേണ്ടിയിരുന്നില്ലെന്ന് മറുപാതി മനസ്സ് പറഞ്ഞു കൊണ്ടേയിരിക്കുന്നുവെന്നായിരുന്നു അശ്വതി കുറിച്ചത്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് പത്മയ്ക്ക് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.

മകളുടെ പേരിടൽ ചടങ്ങ് അധികം വൈകാതെ തന്നെ നടത്തുമെന്നും താരം വ്യക്തമാക്കിയിരുന്നു. ലൈഫ് അൺഎഡിറ്റ‍ഡ് എന്ന പേരിലാണ് അശ്വതി യൂട്യൂബ് ചാനൽ‍ തുടങ്ങിയത്.