ഡേറ്റിംഗ് കൾച്ചർ നല്ല മനസോടെ സ്വീകരിക്കുന്ന മാതാപിതാക്കളെ തനിക്കറിയാം, അശ്വതി ശ്രീകാന്ത്‌

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായിട്ടാണ് താരം ആദ്യം മിനിസ്‌ക്രീനിൽ എത്തുന്നത്. എന്നാൽ ഇപ്പോൾ താരം തിളങ്ങുന്നത് ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ്. ആശാ ഉത്തമൻ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ഇരു കൈയ്യും നീട്ടിയാണ് ഈ കഥാപാത്രത്തെ ആരാധകർ സ്വീകരിച്ചത്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് അശ്വതി രംഗത്ത് എത്താറുണ്ട്.

പതിനഞ്ച് വർഷം മുമ്പാണ് സാറാസ് എന്ന സിനിമ ഇറങ്ങിയിരുന്നതെങ്കിൽ അത് എത്രമാത്രം സ്വീകരിക്കപ്പെടുമായിരുന്നു എന്ന് നാം ആലോചിക്കണം എന്ന് പറയുകയാണ് താരം, വാക്കുകൾ, സൗഹൃദവലയത്തിലുള്ള, എന്നാൽ ഇത്തരം ചിന്തകൾ ഒട്ടും പ്രോത്സാഹിപ്പിക്കില്ലെന്ന് കരുതിയവർ വരെ അതിനെ കുറിച്ചു നല്ലതു പറയുന്നു. പ്രവിലേജ്ഡ് ആയ പെൺകുട്ടികളാണ് പലപ്പോഴും സിനിമയിൽ ചിത്രീകരിക്കപ്പെടുന്നത്. ഡേറ്റിംഗ് കൾച്ചർ നല്ല മനസോടെ സ്വീകരിക്കുന്ന മാതാപിതാക്കളെ തനിക്കറിയാം. അതിനു സമ്മതം മൂളാത്തവരെയും അറിയാം. എങ്കിലും നമ്മുടെ സാമൂഹിക അന്തരീക്ഷത്തിൽ ഒരുപാടു മാറ്റം വന്നിട്ടുണ്ട്.

10 വർഷത്തിനിടയിൽ വന്ന സമൂഹമാധ്യമങ്ങളുടെ വളർച്ച നമ്മളെയും സ്വാധീനിച്ചിട്ടുണ്ട്. പെൺകുട്ടികൾ ബോധ്യമുള്ളവരായാണ് ഇപ്പോൾ വളരുന്നത്. കല്യാണം എന്നത് അവരുടെ പ്രയോറിറ്റിയല്ലാതാകുന്നു. കരിയർ സ്വപ്നങ്ങൾ അവർ കാണുക മാത്രമല്ല, നേടിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അടുത്ത 10 വർഷത്തിനുള്ളിലെ മാറ്റം അതിവേഗം സംഭവിക്കും എന്നാണ് കരുതുന്നത്. തന്റെ മകൾ വളർന്നു വരുന്ന സാഹചര്യങ്ങൾ തീർച്ചയായും അത്തരത്തിലുള്ളത് ആയിരിക്കും.