കൊച്ചിയിൽ രോഗിയുമായി വന്ന ഓട്ടോറിക്ഷ മ്ലാവിനെ ഇടിച്ചു, ഡ്രൈവർക്ക് ദാരുണാന്ത്യം

കോതമംഗലത്ത് മ്ലാവിനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ‌ഡ്രൈവർ മരിച്ചു. മാമലക്കണ്ടം സ്വദേശി പറമ്പിൽ വിജിൽ നാരായണനാണ് (41) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രോഗിയുമായി മാമലക്കണ്ടത്ത് നിന്ന് കോതമംഗലത്തേക്ക് വരുന്നതിനിടെയായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർക്കും പരിക്കേറ്റു. ഇവരെ അടുത്തുളള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.