രവി പിള്ളയുടെ മകൻ വിവാഹിതനായി, പങ്കെടുത്ത് മോഹൻലാലും സുചിത്രയും

പ്രമുഖ വ്യവസായി രവിപിള്ളയുടെ മകൻ ഗണേഷ് ​ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വിവാഹിതനായി. ബംഗളൂരുവിൽ ഐ.ടി കമ്പനി ജീവനക്കാരിയായ അഞ്ജനയെയാണ് ഗണേഷ് വിവാഹം കഴിച്ചത്. രാവിലെ 7.35 ന് ഗുരുവായൂർ ക്ഷേത്രനടയിൽവച്ചായിരുന്നു വിവാഹം. വിവാഹ ചടങ്ങിൽ നേരിട്ട് പങ്കെടുത്ത് മോഹൻലാലും ഭാര്യ സുചിത്രയും നവദമ്പതികൾക്ക് ആശംസകൾ നൽകി.

ഗണേശിനും വധു അഞ്ജനയ്ക്കും വിവാഹാശംസകൾ നൽകിയ താരം ഇവർക്കൊപ്പം നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. അതിരാവിലെ തന്നെ ഗുരുവായൂർ ക്ഷേത്രത്തിലെത്തി ദർശനം നടത്തുന്ന താരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ൽ ഐ.ടി കമ്പനി ജീവനക്കാരിയായ അഞ്ജനയാണ് ഗണേശ് രവിപിള്ളയുടെ വധു. ക്ഷേത്രം തന്ത്രി, മേൽശാന്തി എന്നിവരുടെയും കാർമികത്വത്തിലായിരുന്നു വിവാഹം നടന്നത്. ദിലീപ്, കാവ്യാമധാവൻ, തുടങ്ങിയ പ്രമുഖർ വിവാഹ ശേഷമുള്ള ആഘോഷത്തിനായി ഗുരുവായൂരിൽ ഉണ്ട്. അതേസമയം, വിവാഹനാന്തര ചടങ്ങുകൾ പൂന്താനം ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. രാഷ്ട്രീയനേതാക്കളും വ്യവസായ പ്രമുഖർക്കും ക്ഷണമുണ്ട്.

രാവിലെ ക്ഷേത്രത്തിലെത്തിയ മോഹൻലാൽ ദർശനം നടത്തി വഴിപാടും കഴിച്ചാണ് മടങ്ങിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ്.