രണ്ടാം മോദി സര്‍ക്കാറിന്റെ കന്നി ബജറ്റ് നാളെ, പ്രതീക്ഷയോടെ ഇന്ത്യ

രണ്ടാം മോദി സര്‍ക്കാറിന്റെ കന്നി ബജറ്റ് നാളെ അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കുകയാണ് സര്‍ക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളി. ഒരു മുഴുവന്‍ സമയ വനിതാ ധനമന്ത്രി അവതരിപ്പിക്കുന്ന ആദ്യ കേന്ദ്ര ബജറ്റ് എന്ന പ്രത്യേകതയുമുണ്ട് ഈ ബജറ്റിന്.

ഇന്ത്യ ഏറെ ആകംഷയോടെ ഉറ്റു നോക്കുന്ന ബജറ്റിലൂടെ ധനക്കമ്മി 3.4 ശതമാനത്തില്‍ നിന്ന് 3.6 ശതമാനത്തിലേക്ക് ഉയര്‍ത്തിയേക്കുമെന്നാണ് സൂചനകള്‍.

ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച ചെറുകിട കര്‍ഷകര്‍ക്കുള്ള 6000 രൂപ തുടരുമെന്നാണ് സൂചന. ആദായ നികുതി റിബേറ്റ് അഞ്ചുലക്ഷം രൂപവരെയാക്കിയതും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ വീതം പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയും പുതിയ ബജറ്റിലും ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ.

ബജറ്റില്‍ കാര്‍ഷിക-തൊഴില്‍ മേഖലകള്‍ക്കുള്ള വലിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നു. ബജറ്റിന് nirmmaമുന്നോടിയായുള്ള സാമ്ബത്തിക സര്‍വെ ഇന്ന് ലോക്സഭയില്‍ വെക്കും. ഇന്ത്യന്‍ സമ്ബദ്ഘടന പല വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തിലാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വെള്ളിയാഴ്ച തന്റെ കന്നി ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്നത്.

കേരളവും ബജറ്റില്‍ വലിയ രീതിയിലുള്ള പ്രതീക്ഷകള്‍ അര്‍പ്പിച്ചിട്ടുണ്ട്. പ്രളയപുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വായ്പ പരിധി ഉയര്‍ത്തണമെന്നതടക്കം നിരവധി ആവശ്യങ്ങള്‍ കേരളം മുന്നോട്ടുവെച്ചിട്ടുണ്ട്. എയിംസ്, വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, കണ്ണൂരില്‍ രാജ്യാന്തര ആയൂര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ കൂടാതെ തീരദേശ പാത, ചെന്നൈ- ബംഗളൂരു വ്യവസായ ഇടനാഴി കൊച്ചി വഴി കോയമ്ബത്തൂരിലേക്ക് നീട്ടുക, തിരുവനന്തപുരം-കാസര്‍കോഡ് രണ്ട് അധിക റെയില്‍വെ ലൈന്‍ തുടങ്ങി നിരവധി പ്രതീക്ഷകള്‍ കേരളത്തിനുണ്ട്.