രണ്ട് പേർക്കും ജോലിയില്ലാത്തതിനാൽ ലക്ഷ്മി തുടക്കത്തിൽ വിവാഹത്തിന് തയ്യാറായില്ല, ബാലുവിന്റെ പ്രണയ കഥ വൈറൽ

സംഗീതം പ്രാണവായുവാക്കിയ അതുല്യ കലാകാരൻ വയലിനിസ്റ്റ് ബാലഭാസ്‌കർ മരിച്ചു എന്ന് ഇപ്പോഴും ആരാധകർക്ക് വിശ്വസിക്കാനാവില്ല. ബാലുവിനെ ഓർക്കാത്ത സംഗീത പ്രേമികൾ ഉണ്ടാവില്ല. ബാലഭാസ്‌കർ വിട പറഞ്ഞിട്ട് ഇന്നേക്ക് മൂന്ന് വർഷം. 2018 സെപ്റ്റംബർ 25 ന് പുലർച്ചെ 4.30ഓടെയാണ് പള്ളിപ്പുറം ജംഗ്ഷന് സമീപം ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. തൃശ്ശൂരിൽനിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. ബാലഭാസ്‌കറിന്റെ മകൾ തേജസ്വിനി ബാല സംഭവ സ്ഥലത്ത് വച്ച്‌ തന്നെ മരണപ്പെട്ടിരുന്നു. ഒരാഴ്ചക്ക് ശേഷം ബാലഭാസ്‌കറും.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അർജ്ജുനും സാരമായി പരിക്കേറ്റിരുന്നു. വിവാഹതിരായി 16 വർഷങ്ങൾക്കുശേഷമാണ് ബാലഭാസ്‌കറിനും ലക്ഷ്മിക്കും മകൾ പിറന്നത്. മകൾ തേജസ്വിനിയുടെ പേരിലുളള വഴിപാടിനായി തൃശ്ശൂരിലെ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുമ്പോൊഴായിരുന്നു അപകടം. വിവാഹത്തെക്കുറിച്ച് ബാലഭാസ്ക്കറും ലക്ഷ്മിയും തുറന്നുപറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്.

വാക്കുകൾ, ഒന്നര വർഷം പുറകേ നടന്നിട്ടാണ് ലക്ഷ്മി തിരിച്ച് ഇഷ്ടം പറയുന്നത്. എനിക്കന്ന് ഇരുപത്തിരണ്ടും അവൾക്ക് ഇരുപത്തിയൊന്നും വയസാണ്. വിവാഹം കഴിക്കാൻ പറ്റിയ സാഹചര്യം എന്റെ വീട്ടിൽ ഇല്ല. പക്ഷേ കാത്തിരിക്കാമോന്ന് ഞാൻ ചോദിച്ചു. അതത്ര പോസിബിൾ ആയിരുന്നില്ല. കാരണം ആ ആഴ്ചയിൽ അവളുടെ കല്ല്യാണം നിശ്ചയിക്കാൻ പോകുകയാണ്. എനിക്കു വേറെ ഓപ്ഷനൊന്നുമില്ല. ഞാൻ അവളോടൊന്നും പറഞ്ഞില്ല. ഞാനും ഒരു ട്യൂഷൻ സാറും കൂടി അവളുടെ വീട്ടിൽ പോയി. പെണ്ണ് ചോദിക്കാൻ പോകുകയാണ്. ”ബാലഭാസ്‌കർ എന്നു പറഞ്ഞ ഏതോ ഒരു സിനിമാക്കാരൻ ഇവളുടെ പുറകേ നടപ്പുണ്ട് എന്നിങ്ങനെ അവർ കേട്ടിരുന്നു.

ഞാനന്ന് ഇതിനേക്കാളും വൃത്തികെട്ട കോലമാണ്.”ട്യൂഷൻ സാറിന്റെയടുത്താണ് ഞാൻ ഹെൽപ്പ് ചോദിക്കുന്നത്. വിജയ മോഹൻ സാർ. ഞാനും സാറും കൂടെ നേരെ അവളുടെ വീട്ടിലേക്ക് പോണു. പോയിട്ട് സംസാരിച്ചു തുടങ്ങുന്നു. അവളുടെ അച്ഛനുണ്ട്. അച്ഛനോട് സംസാരിക്കുന്നു. സാറ് കാര്യങ്ങൾ സംസാരിച്ചു. കുറച്ചുനാള് കാത്തിരിക്കാം. ജോലിയൊക്കെയായിട്ട് പതുക്കെ മതിയെന്ന് സാറ് പറഞ്ഞു.’വേറെ കല്ല്യാണം തീരുമാനിച്ചു വെച്ചിരിക്കുകയാണ്, ഇതെങ്ങനെ നടത്തി കൊടുക്കാൻ പറ്റുമെന്നൊക്കെയായിരുന്നു അവരുടെ പ്രതികരണം.’എന്റെടുത്ത് ചോദിച്ചു, ഇയാളുടെ പേരെന്താന്ന്.

എനിക്ക് ബാലഭാസ്‌കർ എന്നു പറയാൻ പെട്ടെന്നൊരു പേടി. ഞാൻ പറഞ്ഞു, കൃഷ്ണ കുമാർ എന്നാണ് പേര്. സമയം കഴിയുന്തോറും പേടിയായിരുന്നു. അവളുടെ അനിയൻ ആ കോളജിലായിരുന്നു പഠിക്കുന്നത്. അവന് എന്നെ അറിയാം. അവൻ എത്തി കഴിഞ്ഞാൽ പിന്നെ കൂടുതൽ പ്രശ്‌നമാകുമോ എന്നായിരുന്നു പേടി. അവളുടെ അമ്മ വന്ന് കരച്ചിലും ബഹളവുമൊക്കെയായി. പക്ഷേ സാറ് വീണ്ടും വീണ്ടും അവരെ നിർബന്ധിക്കുകയാണ്.

ലക്ഷ്മിയെ കണ്ട് കാര്യങ്ങൾ പറഞ്ഞു. നീയിന്ന് തിരിച്ച് വീട്ടിൽ പോകുകയാണെന്നുണ്ടെങ്കിൽ തിരിച്ചിനി കോളജിലെത്താൻ പറ്റില്ല. അതുകൊണ്ട് രണ്ട് ചോയ്‌സ് ഉണ്ട്. ഒന്നുകിൽ നിനക്ക് വീട്ടിലേക്ക് പോകാം, അല്ലെങ്കിൽ എന്റെ കൂടെ വരാം. എന്റെ കൂടെ വരികയാണെന്നുണ്ടെങ്കിൽ നമുക്ക് ഒരുമിച്ച് ജീവിക്കാൻ ശ്രമിക്കാം. എല്ലാവരേയും എതിർത്ത് തന്റേടം കാണിക്കാൻ വേണ്ടിയെടുത്ത ഒരു തീരുമാനമായിരുന്നില്ല. എനിക്കൊരു രക്ഷപ്പെടൽ ആവശ്യമായി വന്ന സമയമായിരുന്നു. കുട്ടിക്കാലത്ത് ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുള്ള ആളാണ് ഞാൻ.

തുടക്കത്തിൽ വിവാഹത്തിന് ലക്ഷ്മി തയ്യാറായിരുന്നില്ല. കാരണം എനിക്കും അവൾക്കും ജോലിയില്ല. പണമോ വസ്ത്രങ്ങളോ ഇല്ല. കയ്യിൽ സർട്ടിഫിക്കറ്റൊന്നുമില്ല. ഒരുകാര്യം ഞാൻ ഉറപ്പു പറയാം. ഞാൻ പട്ടിണി കിടത്തില്ല. ഒരുപക്ഷേ എല്ലാ കാമുകൻമാരും പറയുന്ന വാക്ക് അതായിരിക്കാം അത്. ഞാൻ ട്യൂഷനെടുത്തെങ്കിലും നമുക്ക് ജീവിക്കാം. ട്യൂഷൻ എന്നു പറഞ്ഞാൽ വയലിൻ.’ ആ ഉറപ്പാണ് തങ്ങളുടെ വിവാഹത്തിലേക്ക് എത്തിയത്