ബാങ്കിന്റെ ക്രൂരത, രോഗിയായ ഭാര്യയെയും മകളെയും വലിച്ച് പുറത്തിട്ട് വീട് സീല്‍ ചെയ്തു

ചെങ്ങന്നൂർ മുളക്കുഴയിലുള്ള രോഗിയായ മകൻ ഉൾപെട്ട കുടുംബത്തേ വലിച്ച് പുറത്തിട്ട് ബാങ്കുകാർ വീട് പൂട്ടി സീൽ ചെയ്തു. ബാങ്ക് ലോൺ അടവു മുടങ്ങിയാൽ പാവപ്പെട്ടവർക്ക് കിടക്കാടവും, മാനവും എല്ലാം പോകും. എന്നാൽ പണക്കാർക്കോ അവരുടെ കുടിശിക ബാങ്ക് എഴുതി തള്ളുകയോ ഒഴിവാക്കുകയോ ചെയ്യും. ഒരു വർഷം ഇന്ത്യയിലെ ബാങ്കുകൾ പതിനായിരക്കണക്കിനു കോട് രൂപയാണ്‌ കോർപ്പറേറ്റുകൾക്ക് കടൽ ഇളവു നല്കുന്നത്.അതേ ബാങ്കുകൾ തന്നെയാണ്‌ ഇത്തരം ക്രൂരതകളും വിട്ടുവീഴ്ച്ചയില്ലായ്മയും പാവങ്ങളോട് കാണിക്കുന്നത്.

രോഗിയായ ഭാര്യയെയും ആറു വയസ്സുകാരിമകളെയും കൊണ്ട് എവിടെ പോകണമെന്ന് അറിയില്ലാതെ പകച്ചു നില്‍ക്കുകയാണ് ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശി അബു. ആറ് ദിവസം മുമ്പാണ് അബുവിനും കുടുംബത്തിനും വീട് നഷ്ടമായത്. ബാങ്കില്‍ നിന്നെടുത്ത് ലോണ്‍ തിരിച്ചടവ് മുടങ്ങിയതുമൂലം കഠിന യാതനകളാണ് ഇവര്‍ നേരിട്ടത്. പോലീസുകരടക്കം ഇവരോട് മനുഷ്യത്വരഹിതമായാണ് പെരുമാറിയത്.

അബുവിനും കുടുംബത്തിനും എതിരെ കോടതി ഉത്തരവിന്റെ ബലത്തില്‍ ബാങ്കിന്റെ ആവശ്യ പ്രകാരം പൊലീസെത്തി അബുവിനെയും രോഗിയായ ഭാര്യയെയും ആറ് വയസുകാരിയായ മകളെയും വലിച്ച് പുറത്തിട്ട് വീട് സീല്‍ ചെയ്തു. ആഹാരം ഉള്‍പ്പെടെ എടുത്തു കളഞ്ഞാണ് കുടുംബത്തെ പുറത്തിറക്കിയതെന്നാണ് പരാതി. തന്റെ ആയുസ്സും ആരോഗ്യവുംമെല്ലാം ഉപയോഗിച്ച് അബു കഷ്ടപ്പെട്ടുണ്ടാക്കിയ വസ്തുക്കളടക്കമാണ് ബാങ്കുകാര് ജപ്തി ചെയ്തത്.

ഐഒബി ബാങ്കില്‍ നിന്ന് എടുത്ത ഏഴ് ലക്ഷം രൂപയുടെ ലോണ്‍ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിലാണ് ജപ്തി നടപടി. രോഗിയായ സ്ത്രീയടങ്ങുന്ന അബുവിന്റെ കുടുംബത്തെ വീട്ടില്‍ നിന്നിറക്കി. . ആറ് വയസുകാരിയും രോഗിയായ ഭാര്യയും അടങ്ങുന്ന പന്തുവള്ളില്‍ അബുവിന്റെ കുടുംബമാണ് ബാങ്കിന്റെ ക്രൂര നടപടിക്ക് ഇരകളായത്. വീടിന്റെ കാര്‍ പോര്‍ച്ചിലാണ് കുടുംബം ഇപ്പോള്‍ കഴിയുന്നത്.

 

രോഗിയായ ഭാര്യയെയും ഒന്നാം ക്ലാസില്‍ പഠിക്കുന്ന മകളെയും സംരക്ഷിക്കാന്‍ വേറെ മാര്‍ഗങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ് അബു. പൊലീസിനെ ഭയന്ന് രാത്രി ഉറങ്ങാതെ കരയുകയാണ് കുഞ്ഞെന്നും അബു പറയുന്നു. പ്രദേശത്തെ ജന പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ സംഭവം അറിഞ്ഞിട്ടും തിരിഞ്ഞുനോക്കിയില്ലെന്നും അബു സാക്ഷ്യപ്പെടുത്തുന്നു. നീതിക്കായി ഇനി ആരെ സമീപിക്കണം എന്നറിയാതെ പകച്ചു നില്‍ക്കുകയാണ് അബുവും കുടുംബവും.

ബാങ്കിന്റെ കണ്ണില്‍ ചോരയില്ലാത്ത നടപടികള്‍ നാം ദിനംപ്രതി കാണുന്നതാണ്. പാവപ്പെട്ട കുടുംബങ്ങള്‍ ജീവിക്കാനായി ലോണ്‍ എടുക്കുമ്പോള്‍ വന്‍തുകയാണ് പലിശയായി ഈടാക്കുന്നത്. ഒരു തവണ അടവ് തെറ്റിയാല്‍ മുതലും പലിശയുമടക്കം വന്‍തുക തിരിച്ചടക്കേണ്ട ഗതികേടാണ് ജനങ്ങള്‍ക്ക വരുന്നത്. ഇത് അടക്കാത്ത പക്ഷം ബാങ്കുകാര്‍ ജപ്തി നടപടികളിലേക്ക് നീങ്ങുകയാണ്‌