പെണ്ണിന്റെ പേരില്‍ ഒരു പണവും വേണ്ട, നാല് ആണ്‍മക്കള്‍ അടങ്ങിയ വീട്ടിലെ മൂത്ത മകനാണ് ഞാന്‍ ; സുരേഷ് ഗോപി

പറയുന്നത് ജീവിതത്തിൽ അറത്ത് മുറിച്ചും അളന്നു കുറിച്ചും നടപ്പാക്കുന്ന ജനകീയനായ താരമാണ്‌ സുരേഷ് ഗോപി. മറ്റ് ഏതൊരു മെഗാ സ്റ്റാറിനേക്കാളും പാവങ്ങളോട് കരുണയും തന്റെ വരുമാനത്തിന്റെ നല്ലൊരു ഭാഗം ദാന കർമ്മങ്ങൾക്കായി നല്കുകയും ചെയ്യുന്ന ആൾ. ഇതാ സുരേഷ് ഗോപി ആൺകുട്ടികളോട് തന്റെ ജീവിതം തുറന്ന് കാട്ടി ആ വഴി വരാൻ പറയുന്നു. സ്ത്രീധനം വേണ്ടാ എന്നു പറയുക.പെണ്ണിന്റെ ഒരു പണവും വാങ്ങില്ല. പണം ഇല്ലാതെ വരുന്ന പെണ്ണ്‌ മതി എന്നു പറയുക. സ്ത്രീധനത്തിന്റെ പേരിൽ ഇന്നും പീഢനം അനുഭവിക്കുന്ന ഭാര്യമാരുടെ കണ്ണീരൊപ്പി താരം പറഞ്ഞ് വാക്കുകൾ വൈറലായി.

ജനഹൃദയങ്ങളില്‍ നടനായും രാഷ്ട്രീയ പ്രവര്‍ത്തകനായും എംപിയായും അവതാരകനായും സ്ഥാനം പിടിച്ച വ്യക്തിയാണ് സുരേഷ് ഗോപി. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന നിങ്ങള്‍ക്കും ആകാം കോടീശ്വരനില്‍ സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സ്ത്രീധനത്തിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് താരം. നാല് ആണ്‍ മക്കളുള്ള ഒരു വീട്ടിലെ അംഗമാണ് താനെന്നും സുരേഷ് ഗോപി പറയുന്നു.

മത്സരാര്‍ഥി കൃഷ്ണ വിജയന്റെ ജീവിതകഥ കേട്ട സുരേഷ് ഗോപി പെട്ടന്ന് വികാരനിര്‍ഭരനായി സംസാരിക്കുകയായിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവില്‍ നിന്നും മര്‍ദനവും ഭീഷണിയും നേരിടേണ്ടി വന്നതോടെ സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചുപോകുകയായിരുന്നു. കൃഷ്ണ നേരിടേണ്ടി വന്ന അനുഭവം പരിപാടിയില്‍ തുറന്നുപറയുന്നതിനിടെയാണ് സുരേഷ് ഗോപി ക്ഷുഭിതനായത്.

‘ലോകത്തുള്ള പെണ്‍മക്കളുള്ള ഹതഭാഗ്യരായ അച്ഛനമ്മമാരെ ഓര്‍ത്താണ് എന്റെ ഹൃദയം നനയുന്നത്. ചില തീരുമാനങ്ങള്‍ ആണ്‍കുട്ടികള്‍ തന്നെ എടുക്കണം. പെണ്ണിന്റെ പേരില്‍ ഒരു പണവും വേണ്ട, അങ്ങനെയൊരു ദൃഢതീരുമാനം എടുത്ത നാല് ആണ്‍മക്കള്‍ അടങ്ങിയ വീട്ടിലെ മൂത്ത മകനാണ് ഞാന്‍. ഓരോരുത്തരും സ്വയം യോഗ്യത അളന്നാല്‍ എങ്ങനെയാണ് പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍ യോഗ്യത നിശ്ചയിക്കാന്‍ ബാധ്യസ്തരാകുന്നത്. തിരിച്ച് പെണ്ണുങ്ങള്‍ ഇനി ആണ്‍കുട്ടികളെ ആവശ്യമില്ലെന്ന് പറഞ്ഞ് അവരുടെ യോഗ്യത നിശ്ചയിച്ച് ദൃഢമായി ചുടവടുറപ്പിച്ചാല്‍….ഈ ആണുങ്ങള്‍ എന്തുചെയ്യും.’-സുരേഷ് ഗോപി പറഞ്ഞു. ‘ആത്മരോഷം തന്നെയാണ്. എനിക്ക് രണ്ട് പെണ്‍കുട്ടികള്‍ ഉണ്ട്. അവര്‍ക്കു വരാന്‍ ഉദ്ദേശിക്കുന്ന ചെക്കന്മാര്‍ കൂടി, ഈ അച്ഛനെ കണ്ടോളൂ മനസ്സിലാക്കിക്കോളൂ. ഇല്ലെങ്കില്‍ വേണ്ട, ഒറ്റയ്ക്ക് ജീവിക്കും.’-സുരേഷ് ഗോപി പറഞ്ഞു.