ബാര്‍ബിക്യു ചിക്കന്‍ ഓര്‍ഡര്‍ ചെയ്തു, കട്ടപ്പനയിലെ ഹോട്ടലില്‍ നിന്ന് കിട്ടിയത് നല്ല ചീഞ്ഞ മാംസം പാകം ചെയ്തത് bar-b-que inn Kattappana

കേരളത്തിലെ ഹോട്ടലുകളില്‍ വിളമ്പുന്നത് ചിഞ്ഞതും പഴകിയതുമായ ഭക്ഷണം എന്ന് വീണ്ടും തെളിയിച്ച് ഇടുക്കി കട്ടപ്പനയില്‍ ബാര്‍ബിക്യൂ ഇന്‍ എന്ന റസ്റ്റോറന്റ് bar-b-que inn Kattappana. ബാര്‍ബിക്യു ചിക്കന്‍ കഴിക്കാനായി എത്തിയ യുവാവിനാണ് കോഴിയുടെ ചിഞ്ഞ മാംസം കിട്ടിയത്. മണവും അറപ്പുമുള്ള കോഴിയുടെ ചുട്ട ഇറച്ചിലഭിച്ചത് ഇടുക്കിയിലെ പ്രമുഖ ബിസിനസുകാരന്‍ ഉണ്ണി സഞ്ചൈ മൈക്കിളിനാണ്. ഹോട്ടലിന്റെ അടുക്കള പരിശോധിച്ച അദ്ദേഹം ഞെട്ടി. ദിവസങ്ങള്‍ പഴകിയ ചീഞ്ഞ ഇറച്ചി കഷണങ്ങള്‍ ആയിരുന്നു കാണാനായത്. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് എന്നോണം ഫേസ്ബുക്കില്‍ ഇക്കാര്യങ്ങള്‍ ആദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ, ഒരു restaurant അപാരത, ഇന്നലെ വൈകിട്ട് ചുമ്മാ ടൗണില്‍ ഇറങ്ങിയപ്പോള്‍ അറിയാതെ ഒന്ന് ദോശ തിന്നാന്‍ കയറിയത് ആണ് കട്ടപ്പന പുളിയന്മല റോഡില്‍ ഉള്ള BBQ റസ്റ്ററന്റില്‍. സാധാരണ ഒരിക്കലും അവിടെ കയറാറുള്ളത് അല്ല . ചിക്കന്‍ ദോശ കഴിക്കാനും അത് കട്ടപ്പനയില്‍ മറ്റൊരിടത്തും ഇല്ലാത്തത് കൊണ്ട് മാത്രം ഒന്ന് കയറി .എന്തായാലും ദോശ ഇല്ലായിരുന്നു .കയറിയത് അല്ലേ ഇറങ്ങി പോകുന്നത് മോശം അല്ലേ എന്ന് കരുതി ഒരു ചിക്കന്‍ BBQ order ചെയ്തു കഴിച്ചു തുടങ്ങിയപ്പോ എന്തോ പന്തികേടു തോന്നി കുറച്ചു കഴിഞ്ഞപ്പോള്‍ നല്ല അസലു ചീഞ്ഞ ചികന്റെ രുചി .മാനേജര്‍നേ കാണണം എന്ന് പറഞ്ഞപ്പോ പുള്ളി സ്ഥലത്ത് ഇല്ല .സാധനം വാങ്ങാന്‍ കടയില്‍ പോയിരിക്കുന്നു എന്ന് .അവസാനം ഇടിച്ചു കിച്ചണില്‍ കയറിയപ്പോള്‍ കണ്ട കാഴ്ച ആണ് ഇത് . ഇത്ര വൃത്തിഹീനമായ ഒരു അടുക്കള ജീവിതത്തില്‍ കണ്ടിട്ട് ഇല്ല .

ദിവസങ്ങള്‍ പഴക്കം ഉള്ള ഫുഡ് ഒന്ന് മൂടി പോലും വച്ചിട്ട് ഇല്ല .ഇതിന്റെ മുതലാളി പറഞ്ഞത് ഫ്രഷ് അല്ല പക്ഷെ ഒരാഴ്ച പഴക്കം ഒന്നും ഇല്ല എന്ന് ആണ് . ഇങ്ങനെ നാട്ടുകാരെ പറ്റിക്കാതെ കക്കാന്‍ ഇറങ്ങി കൂടെ അതാണ് ഇതിലും മാന്യമായ പണി . ഒരു സ്ഥാപനം അല്ലേ ആള്‍ക്കാരെ വിളിച്ചു കൂട്ടി issue ആക്കി ബിസിനെസ്സ് പൂട്ടികണ്ട എന്ന് വച്ച് ആണ് പോലീസിനെ വിളിക്കാതെ ഇരുന്നത് . പക്ഷേ owner എന്ന് പറഞ്ഞ ആളുടെ അഹംകാരം കലര്‍ന്ന സംസാരവും , ചെയ്തത് തെറ്റാണ് എന്ന തോന്നല്‍ പോലും ഇല്ലാത്ത ഉളുപ്പില്ലാത്ത സംസാരവും , ഇതൊക്കെ എന്ത് ഇനിയും ഒരു പക്ഷെ ഇങ്ങനെ തന്നെ ചെയും എന്ന ലൈന്‍ ഉം കാരണം ആണ് ഇന്ന് ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നത് . ആരും അറിയാതെ പോയാല്‍ വീണ്ടും ഇത് അവര്‍ത്തിക്കും എന്ന് തോന്നിയത് കൊണ്ട് മാത്രം പോസ്റ്റ് ചെയ്തു . ചെയ്യുന്നത് തെണ്ടിത്തരം ആണ് എന്ന് ചിലര്‍ക്ക് എങ്കിലും തോന്നിയേക്കാം പക്ഷെ ചിലര്‍ അങ്ങനെ ആണ് നമ്മള്‍ എത്ര വേണ്ട എന്ന് വച്ചാലും നമ്മളെ കൊണ്ട് ചെയിപ്പിച്ചെ അടങ്ങൂ.

കാര്യങ്ങള്‍ ഇത്ര വൈറലായിട്ടും നമ്മുടെ സ്ഥലം ഹെല്‍ത്ത് ഇസ്‌പെകെടര്‍മാരും കൂട്ടാളികലും അനങ്ങിയിട്ടില്ല. ഹോട്ടലില്‍ പരിശോധന നടത്തിയോ എന്ന് ചോദിച്ചപ്പോള്‍ വീക്കന്റ് അല്ലേ ഇനി തിങ്കളാഴ്ച്ച നോക്കാം എന്നാണ് അവര്‍ പറയുന്നത്.ഗ്രേഡ് വണ്‍ റാങ്കില്‍ ജോലി ചെയ്യുന്ന അജിത് കുമാര്‍ എന്നയാളാണ് ഇവിടുത്തേ ഹെല്‍ത്ത് ഇസ്‌പെക്റ്റര്‍. എന്തായാലും കിട്ടാനുള്ളത് എല്ലാം ഉദ്യോഗസ്ഥര്‍ വാങ്ങിക്കുമ്പോള്‍ തകരുന്നത് ജനത്തിന്റെ ആരോഗ്യമാണ്. അവര്‍ ഭക്ഷ്യ വിഷം കഴിച്ച് ആയുസ് എത്താതെ മരിക്കുന്നു. പണം കൊടുത്ത് വിഷവും മാലിന്യവും വാങ്ങി തിന്നുന്നത് ആരോഗ്യ മന്ത്രിയും ഭക്ഷ്യ മന്ത്രിയും ഇടപെട്ട് തടയണം…