ഭാരത് ജോഡോ യാത്രയെ എതിര്‍ക്കുന്നില്ല- എംവി ഗോവിന്ദന്‍

തിരുവനന്തപുരം. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ സിപിഎം എതിര്‍ക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അതേസമയം ഭാരത് ജോഡോ യാത്രയെ സിപിഎം പിന്തുണക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍.

ഭാരത്് ജോഡോ യാത്രയെ സിപിഎം എതിര്‍ക്കുന്നില്ല. പക്ഷേ സര്‍ക്കാരിനെയോ സിപിഎമ്മിനെയോ ശരിയല്ലാത്ത രീതിയില്‍ വിമര്‍ശിച്ചാല്‍ ശക്തമായി പ്രതികരിക്കുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. കേന്ദ്രത്തില്‍ ബിജെപിക്കുള്ള യാഥാര്‍ത്ഥ ബദല്‍ രാഹുല്‍ ഗാന്ധിയാണ്. എന്നാല്‍ കേരളത്തില്‍ അധികാരം നഷ്ടപ്പെടുമോ എന്ന ഭയത്താലാണ് സിപിഎം ഭാരത് ജോഡോ യാത്രയെ അനുകൂലിക്കാത്തതെന്നായിരുന്നു കെ സുധാകര്‍ പറഞ്ഞത്.

അതേസമയം കേരളത്തില്‍ 18 ദിവസം രാഹുല്‍ ഗാന്ധി ജോഡോ യാത്രയുമായി പര്യടനം നടത്തുമ്പോള്‍ ഉത്തരപ്രദേശില്‍ രണ്ട് ദിവസം മാത്രമാണ് രാഹുല്‍ പര്യടനം നടത്തുന്നത്. ഇത്തരത്തിലാണ് ബിജെപിയെ നേരിടുന്നതെന്ന് സിപിഎം ചോദിക്കുന്നു. ബിജെപിക്കെതിരെ പോരാടുന്നതിനുല്‌ള വിചിത്ര വഴിയാണ് ഭാരത് ജോഡോ യാത്ര സിപിഎം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ രാഹുലിന്റെ കരിക്കേച്ചര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഈ വിമര്‍ശനം.