മേക്കപ്പ് ഇഷ്ടമാകാതെ നവവധു ; ബ്യൂട്ടിപാർലറിനെതിരെ പരാതി നൽകി

ഭോപ്പാൽ : വിവാഹ ദിവസത്തെ മേക്കപ്പ് ഇഷ്ടമാകാതെ നവവധു ബ്യൂട്ടിപാർലറിനെതിരെ പരാതി നൽകി. വിവാഹ ദിവസം ഏറ്റവും മനോഹരമായി അണിഞ്ഞൊരുങ്ങാൻ വേണ്ടിയാണ് ബ്യൂട്ടിപാർലറിൽ പോകുക. എന്നാൽ ഇതിന് വിപരീതമായി സംഭവിച്ചാൽ എന്ത് ചെയ്യും.

മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം . ഡിസംബർ മൂന്നിനായിരുന്നു കോട്വാലി നിവാസിയായ പെൺകുട്ടിയുടെ വിവാഹം . വധുവിനെ അണിയിച്ചൊരുക്കാനായി വീട്ടുകാർ മോണിക്ക മേക്കപ്പ് സ്റ്റുഡിയോയുടെ ഡയറക്ടർ മോണിക്ക പഥക്കിനെ ബന്ധപ്പെട്ടു.

വധുവിനെ അണിയിച്ചൊരുക്കാമെന്ന് മോണിക്ക സമ്മതിച്ചു. എന്നാൽ വിവാഹ ദിവസം വധുവിനെ പാർലറിലേക്ക് കൊണ്ടുപോകുമ്പോൾ മോണിക്ക അവിടെ ഉണ്ടായിരുന്നില്ല. മോണിക്കയുടെ പാർലറിലെ ജീവനക്കാർ വധുവിനെ അണിയിച്ചൊരുക്കി . എന്നാൽ ഈ മേയ്‌ക്കപ്പ് വധുവിന് ഇഷ്ടമായില്ല .

ഇതേ തുടർന്ന് വധു മോണിക്കയെ വിളിച്ച് വഴക്കുണ്ടാക്കുകയും , മോണിക്ക പെൺകുട്ടിയെ ജാതി പറഞ്ഞ് കളിയാക്കുകയും ചെയ്തു. മാത്രമല്ല തങ്ങളെ ഭീഷണിപ്പെടുത്തിയതായും വധുവിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. തുടർന്നാണ് ബ്യൂട്ടിപാർലറിനെതിരെ പരാതി നൽകിയത് .