ഇന്നലെ വരെ തെറി വിളിച്ച ആളുകള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു; ജസ്ല മാടശ്ശേരി

കൊണ്ടോട്ടിയിൽ നടന്ന അപകടത്തിൽ കൊല്ലപ്പെട്ടുവെന്ന വാർത്തയോട് പ്രതികരിച്ച് ബിഗ് ബോസ് മത്സരാർത്ഥി ജസ്‌ല മാടശ്ശേരി. ഒരു ഫേസ്ബുക് ലൈവിൽ വന്നാണ് താൻ ഇപ്പോൾ ‘നരകത്തിൽ നിന്നാണ് സംസാരിക്കുന്നത്’ എന്ന് പറഞ്ഞുകൊണ്ട് ജസ്‌ല പ്രതികരിക്കുന്നത്. തലയിൽ കൊമ്പും തോളിൽ ഒരു പൂച്ചയുമായാണ് ജസ്‌ല ലൈവിൽ എത്തിയത്. ജീവിച്ചിരിക്കുന്ന ആൾ മരിച്ചു എന്ന വാർത്ത വന്നതിൽ ജസ്‌ലയുടെ സുഹൃദ് സംഘത്തിൽ തന്നെ അമർഷമുണ്ട്. ജസ്‌ല പോസ്റ്റ് ചെയ്ത ലൈവ് വീഡിയോ ചുവടെ:

https://www.facebook.com/100003113679393/videos/2954015688045525/

മതം വിട്ട പെണ്ണ്’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ജസ്ല മാടശ്ശേരി സംസാരിച്ച വാക്കുകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മതവിശ്വാസങ്ങള്‍ അനുസരിച്ചു ജീവിക്കുമ്ബോള്‍ സ്വന്തം സ്വത്വത്തോട് നീതിപുലര്‍ത്താന്‍ കഴിയില്ലെന്നും അങ്ങനെ വന്നപ്പോഴാണ് മതത്തിന്റെ പുറംചട്ട പൊളിച്ചു പുറത്തു വന്നതെന്നും അവര്‍ പറഞ്ഞു. ഒരു അന്യസ്ത്രീ അന്യപുരുഷന്റെ മുന്നില്‍ നിന്ന് സംസാരിക്കുന്നതു ഇസ്ലാമില്‍ നിഷിദ്ധമാണ്. അഥവാ സംസാരിക്കുകയാണെങ്കില്‍ മറയ്ക്കുള്ളില്‍ നിന്ന് സംസാരിക്കണം. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം കപട വിശ്വാസം വലിയ പാപമാണ്. എന്നാല്‍ ഇസ്ലാമില്‍ പറയുന്ന തത്വങ്ങള്‍ എല്ലാം അതേപടി അനുസരിച്ചു ജീവിക്കാന്‍ ആര്‍ക്കും കഴിയില്ല.- ജസ്ല പറഞ്ഞു.

മലപ്പുറത്തെ ഒരു സാധാരണ കുടുബത്തിലാണ് താന്‍ ജനിച്ചത്. ഖുര്‍ആന്‍ പഠിച്ച് തുടങ്ങിയപ്പോള്‍ മുതല്‍ ആശയ പൊരുത്തമുണ്ടായി. പഠിച്ചതും യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമുണ്ടായില്ല. നബി സ്വന്തം സൗകര്യത്തിനായി എഴുതിയവയാണ് ഈ ഖുര്‍ആന്‍ വചനങ്ങളും ആയത്തുകളുമെന്നും തനിക്ക് തോന്നിത്തുടങ്ങി. ഇതൊക്കെ ചൂണ്ടിക്കാണിക്കുമ്പോള്‍ തന്നെ മാനസിക രോഗിയാക്കാനായിരുന്നു ശ്രമം. തന്റെ സ്വാതന്ത്ര്യത്തെ കൂടി മതം കെട്ടിപ്പൂട്ടും എന്ന് മനസിലാക്കിയപ്പോഴാണ് മതം വിട്ട് പറക്കണമെന്ന് ആഗ്രഹിച്ചത്. – ജസ്ല വ്യക്തമാക്കി.