വീണ്ടും കാട്ടുപോത്ത് ആക്രമണം, വാൽപ്പാറയിൽ ഒരാൾക്ക് പരിക്കേറ്റു, നാട്ടുകാർ പ്രതിഷേധത്തിൽ

വയനാട്: വാൽപ്പാറയിൽ കാട്ടുപോത്ത് ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. വാൽപ്പാറയ്‌ക്കടുത്ത് അനലി എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിൽ പണിയെടുക്കുകയായിരുന്ന തൊഴിലാളിയെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ തൊഴിലാളി വാൽപ്പാറ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

അനലി എസ്റ്റേറ്റ് ഏരിയയിലെ നാലാം നമ്പർ തേയിലക്കാട്ടിൽ ജോലി ചെയ്യുന്ന രവി എന്ന സെൽവരത്നം (60) ആണ് കാട്ടുപോത്തിന്റെ ആക്രമണത്തിന് ഇരയായത്. ഉച്ചകഴിഞ്ഞ് 3 മണിയോടെ ആയിരുന്നു സംഭവം. തേയിലത്തോട്ടത്തിൽ വിശ്രമിക്കുകയായിരുന്ന ഇയാളെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. സമീപത്തു ജോലിചെയ്തിരുന്നവർ രവിയെ രക്ഷപ്പെടുത്തുകയായിരുന്നു.

ആദ്യം വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകുകയും. പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി പൊള്ളാച്ചി സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. അടുത്തിടെ തേയിലത്തോട്ടങ്ങളിൽ കാട്ടാനയുടെ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റിരുന്നു.