ഹോസ്റ്റലില വാട്ടർ ടാങ്കിൽ വീണു, ടെക്കിക്ക് ദാരുണാന്ത്യം

ഹോസ്റ്റലിലെ മൂടാതിരുന്ന വാട്ടർ ടാങ്കിൽ വീണ് യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദിലെ അഞ്ജായ ന​ഗറിലെ ഹോസ്റ്റലിലാണ് അപകടമുണ്ടായത്. ഷെയ്ഖ് അക്മൽ സൂഫിയാനെന്ന (25) സോഫ്റ്റ് വെയർ എൻജിനിയറാണ് മരിച്ചത്. അപകടത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഹോസ്റ്റലിലേക്ക് നടന്നുവന്ന ടെക്കി ​ഗേറ്റ് കടന്ന് അകത്തു കടക്കുന്നതിനിടെ വാതിലിന് മുന്നിലുണ്ടായിരുന്ന മൂടിയില്ലാത്ത വാട്ടർ ടാങ്കിലേക്ക് വീഴുകയായിരുന്നു. ഇത് കണ്ടപാടെ അവിടെയുണ്ടായിരുന്ന ചിലർ രക്ഷാപ്രവർത്തനം നടത്തിയെലും ഒന്നും ഫലപ്രാപ്തിയിൽ എത്തിയില്ല.

തലയ്‌ക്ക് ​ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. സുരക്ഷയിൽ വീഴ്ച വരുത്തിയ ഹോസ്റ്റൽ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. യുവാവ് തുറന്നിരുന്ന വാട്ടർ ടാങ്ക് ശ്രദ്ധിച്ചിരുന്നില്ല. കൈയിൽ ഭക്ഷണ പദാർത്ഥവുമായാണ് ഇയാൾ ഹോസ്റ്റലിലേക്ക് വന്നത്.