ബിഹാറിൽ ബിജെപി അധികാരത്തിലേക്ക്, ഇൻഡിയ തകർന്നടിഞ്ഞു

ബീഹാറും പിടിച്ചെടുത്ത് ബിജെപി. കാവി തേരോട്ടം ഹിന്ദു മേഖലയിൽ സമ്പൂർണ്ണമാകുന്നു. ബീഹാറിൽ ഇൻഡിയാ സഖ്യം സർക്കാർ രാജിവയ്ക്കും. നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാർ ബിജെപിയുമായി ചേർന്ന് പുതിയ സർക്കാർ ഞായറാഴ്ച്ച് രൂപീകരിക്കും. ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിൽ ഒന്നായ ബിഹാറിൽ രാഷ്ട്രിയ മാറ്റം ഉണ്ടാകുകയാണ്. ബിഹാറിൽ നിന്നും വരുന്ന പ്രധാനപ്പെട്ട വാർത്ത ബിജെപി അധികാരത്തിലേക്ക് എത്തുന്നു എന്നതാണ്.

ബിജെപി പിന്തുണയോടെ നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നിതീഷ് കുമാർ കൂടി ഒപ്പം ചേരുന്നതോടെ ഹിന്ദി മേഖലയിൽ വലിയ മുന്നേറ്റമാണ് ബിജെപി നടത്തുന്നത്. കഴിഞ്ഞ ദിവസം അയോധ്യയിൽ പ്രാണ പ്രതിഷ്ഠ നടത്തി ബിജെപിയും നരേന്ദ്ര മോദിയും ശക്തി തെളിയിച്ചത്. അതിന് ശേഷം ഇന്ത്യയിൽ ഉടനീളം വലിയ ചലനങ്ങൾ ബിജെപിക്ക് സൃഷ്ടിക്കാൻ സാധിച്ചു. ഉത്തരപ്രദേശും മഹാരാഷ്ട്രയും കഴിഞ്ഞാൽ ലോക്സഭയിലേക്ക ഏറ്റവും കൂടുതൽ എംപിമാരെ സംഭാവന ചെയ്യുന്ന രാജ്യത്തെ മൂന്നാമത്തെ വലിയ സംസ്ഥാനമാണ് ബിഹാർ.

ബിഹാർ നിയമസഭയിൽ 243 സീറ്റുകളാണുള്ളത്. ഇതിൽ‌ 75 സീറ്റുകൾ‌ നേടി നിതീഷ് കുമാറിന്റെ പാർട്ടിയാണ് ഒന്നാമത്. തുടർന്ന് മഹാസഖ്യം എന്ന പേരിൽ പ്രതിപക്ഷ പാർട്ടികൾ സഖ്യം ഉണ്ടാക്കിയാണ് ബിഹാറിൽ ഭരണം നടത്തിയിരുന്നത്. അതേസമയം ബിഹാറിൽ ബിജെപിക്ക് 74 എംഎൽഎമാരാണുള്ളത്. ബിഹാറിൽ ഈ രണ്ട് വലിയ കക്ഷികളാണ് ഒന്നിക്കുന്നത്. കോൺ​ഗ്രസിന് 19 എംഎൽഎമാരും ജെഡിയുവിന് 43 എംഎൽഎമാരും സിപിഎമ്മിന് മൂന്ന് എംഎൽഎമാരും സിപിഐയ്ക്ക് രണ്ട് എംഎൽഎമാരുമാണുള്ളത്.

നിതീഷ് കുമാറും ബിജെപിയും ഒരുമിക്കുന്നതോടെ നിയമസഭയിൽ വലിയ ഭൂരിപക്ഷമാണ് ലഭിക്കുന്നത്. വമ്പൻമാരുടെ കൂട്ട് കെട്ട് യാഥാർഥ്യം ആകുന്നതോടെ ആർക്കും ബിഹാറിൽ വലിയ രാഷ്ട്രീയ മാറ്റത്തിനാണ് വഴി തെളിക്കുക. ബീഹാറിൽ അധികാരത്തിലെത്തുന്ന ബിജെപി അത് ഒരു ഉൽസവമാക്കാൻ ഒരുങ്ങുന്നു. ഞായറാഴ്ച്ചയാണ്‌ സത്യ പ്രതിഞ്ജ.നിതീഷ് കുമാർ നിലവിൽ ഇൻഡിയാ സഖ്യത്തിലെ കക്ഷികൾക്ക് ഒപ്പമാണ്‌ ഭരണം നറ്റത്തുന്നത്. മഹാ സഖ്യം പിരിച്ച് വിട്ട് എൻ ഡി എ ക്ക് ഒപ്പം ചേരുകയാണ്‌. തുടർന്ന് എൻ ഡി എ അധികാരത്തിൽ എത്തും.രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ ബിജെപിക്ക് ലഭിക്കും. ഒരു ഉപമുഖ്യമന്ത്രി ആയിരിക്കില്ല 2 ഉപ മുഖ്യമന്ത്രിമാർ ബീഹാറിൽ ഉണ്ടാകും.

ഇത് 2ഉം ബിജെപിക്ക് കിട്ടും. നിതീഷ് കുമാർ ഏഴാം വട്ടം ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് ഏഴാം വട്ടമാണ്‌. ബീഹാറിലെ അജയ്യനായ ആളാണ്‌ നിതീഷ് കുമാർ.ജനുവരി 29 ന് പൊതുയോഗങ്ങൾ ഉൾപ്പെടെ എല്ലാ പരിപാടികളും നിതീഷ് കുമാർ റദ്ദാക്കിയിട്ടുണ്ട്. 2022ൽ എൻഡിഎ സഖ്യം വിട്ട് ആർജെഡിക്കൊപ്പം ചേർന്ന് മുഖ്യമന്ത്രിപദത്തിലെത്തിയ നിതീഷ് വീണ്ടും എൻഡിഎയുടെ ഭാഗമാകുകയാണ്. കഴിഞ്ഞ ദിവസം ജെഡിയു എംഎൽഎമാരോട് അടിയന്തരമായി പട്നയിലെത്താൻ നിതീഷ് കുമാർ നിർദേശം നൽകിയിരുന്നു. ആർജെഡിയുടെ ചാക്കിടൽ തടയാനുള്ള മുൻകരുതൽ നടപടിയായിരുന്നു ഇത്.