ഭൂമിയുമായി ബന്ധപ്പെട്ട തർക്കം, മഞ്ചേരിയിൽ വയോധികനേയും കുടുംബത്തേയും ക്രൂരമായി മർദ്ദിച്ച് ബന്ധു

മലപ്പുറം: ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് വയോധികനും മകനും നേരെ ആക്രമണം. മഞ്ചേരിയിൽ ഉണ്ണിമുഹമ്മദും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റു. സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ബന്ധു യൂസഫ് ആണ് ഇവരെ മർദിച്ചത്

വഴിവെട്ടാനായി യൂസഫ് ജെ.സി.ബിയുമായി എത്തിയപ്പോൾ സ്ഥലമുടമയായ ഉണ്ണി മുഹമ്മദ് തടയുകയായിരുന്നു. കേസിൽപെട്ടസ്ഥലമാണെന്നും ഇപ്പോൾ വഴിവെട്ടാൻ സാധ്യമല്ലെന്നും ഉണ്ണി മുഹമ്മദ് പറഞ്ഞു.

തുടർന്ന് ഉണ്ണി മുഹമ്മദിന്റെ ബന്ധുവായ യൂസഫും മകനും ചേർന്ന് ഇവരുടെ മുഖത്ത് മുളകുപൊടി വിതറിയ ശേഷമാണ് ക്രൂരമായി മർദ്ദിച്ചതെന്ന് ഉണ്ണി മുഹമ്മദ് പറഞ്ഞു. തടയാൻ ശ്രമിച്ച ഉണ്ണി മുഹമ്മദിന്റെ ഭാര്യയ്ക്കും ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റു. സംഭവത്തിൽ മഞ്ചേരി പോലീസിന് പരാതി നൽകിയിട്ടുണ്ട്.