അയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം റിതേഷ് ദേശ്മുഖും കുടുംബവും

അയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം റിതേഷ് ദേശ്മുഖും കുടുംബവും. കഴിഞ്ഞ ദിവസം വൈകിട്ടാണ് താരദമ്പതിമാർ രാമ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ഇതിൽ ക്ഷേത്ര പൂജാരി സന്തോഷ് കുമാർ തിവാരിക്കൊപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് താരങ്ങൾ ക്ഷേത്രത്തിൽ എത്തിയത്. പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം ആദ്യമായാണ് റിതേഷും ജനീലിയയും അയോദ്ധ്യയിൽ ദർശനം നടത്തുന്നത്. ക്ഷേത്ര ആരതിയിലും പൂജകളിലും പങ്കെടുത്ത ശേഷമാണ് താരങ്ങൾ മടങ്ങിയത്. 20 മിനിട്ടോളം ആരാധകർക്കൊപ്പം ക്ഷേത്ര സന്നിധിയിൽ സമയം പങ്കിട്ട ശേഷമാണ് റിതേഷും ജനീലിയയും മടങ്ങിയത്.