പാകിസ്ഥാനിൽ ഇസ്ളാമിക കൺവൻഷനിൽ വൻ സ്ഫോടനം 40മരണം

പാകിസ്ഥാനിൽ മത ഘോഷ യാത്രാ റാലിയിൽ ബോംബ് സ്ഫോടനം. 20 വിശ്വാസികൾ തല്ക്ഷണം മരിച്ചു. മൊത്തം മരണ സഖ്യ 40 കവിയും എന്നും അറിയുന്നു.50പേർക്ക് പരികേറ്റു, കൂടുതൽ മരണം ഉണ്ടാകും എന്നും റിപോർട്ടുകൾ. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ബജൗറിന്റെ ഖാർ എന്ന സ്ഥലത്ത് ജമിയത്ത് ഉലമ-ഇ-ഇസ്‌ലാം-ഫസൽ കൺവെൻഷനിലാണ് അതി ശ്ക്തമായ സ്‌ഫോടനമുണ്ടായത്.ജമിയത്ത് ഉലമ-ഇ-ഇസ്‌ലാം-ഫസൽ റാലിയിൽ മുതിർന്ന നേതാവ് ചടങ്ങിനെ അഭിസംബോധന ചെയ്യാനുണ്ടായിരുന്നു പൊട്ടിതെറി ഉണ്ടായത്

മത പണ്ഢിതൻ എത്തിയപ്പോൾ തന്നെ ഒരു സ്ഫോടനം ഉണ്ടായതായി ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ഇൻസ്‌പെക്ടർ ജനറൽ അക്തർ ഹയാത് ഗന്ദപൂർ പറഞ്ഞു.പരിക്കേറ്റ 50ലധികം പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.നിയമപാലകർ പ്രദേശം വളഞ്ഞിരിക്കുകയാണ്.അഞ്ച് ആംബുലൻസുകൾ സ്ഥലത്തെത്തിയതായി റെസ്‌ക്യൂ 1122 വക്താവ് ബിലാൽ ഫൈസി ഡോൺ പത്രത്തോട് പറഞ്ഞു.പാക്കിസ്ഥാനിൽ ഇസ്ളാം മത കൺ വൻഷനിൽ തീവ്രവാദികളുടെ ആക്രമണം ആണ്‌ ഉണ്ടായത്. എതിർ വിഭാഗത്തില്പ്പെട്ട തീവ്രവാദികളാണ്‌ ചെയ്തിരിക്കാൻ സാധ്യത.

മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഇസ്ലാമാബാദിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന അൽ ജസീറയുടെ കമാൽ ഹൈദർ പറഞ്ഞു.പരിക്കേറ്റവരിൽ പലരെയും സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് മൂന്ന് മണിക്കൂർ കൊണ്ട് സ്ഥിതി ചെയ്യുന്ന പ്രവിശ്യാ തലസ്ഥാനമായ പെഷവാറിലേക്ക് മാറ്റുകയും ചെയ്തു. സ്ഥലത്ത് മനുഷ്യ മാംസം ചിതറി കിടക്കുകയാണ്‌. റഹ്മാൻ താലിബാൻ അനുകൂല പണ്ഢിതരാണ്‌ മത സമ്മേളനം നടത്തിയത് എന്ന് പറയുന്നു.