76രൂപയ്ക്ക് കേരളത്തിലെത്തുന്ന പെട്രോൾ പിണറായി സർക്കാർ വിൽക്കുന്നത് 106 രൂപയ്ക്ക്

പെട്രോൾ വിലയിൽ കൊള്ള നടത്തുന്നത് പെരും കള്ളൻ പിണറായി സർക്കാരാണ്‌ എന്ന് തെളിയിക്കുന്ന നികുതി രേഖകൾ ജനങ്ങൾക്ക് മുന്നിൽ തുറന്ന് അവതരിപ്പിക്കുകയാണ്‌ കർമ ന്യൂസ്. ഒരു ലിറ്റർ പെട്രോൾ ഇന്ന് കേരളത്തിലെ പമ്പിൽ വിതരണം ചെയ്യുന്നത് 76.44 രൂപയ്ക്കാണ്‌. ഇതിൽ അടിസ്ഥാന വില്ല, കേന്ദ്ര നികുതി, കാർബൺ നികുതി, അടക്കം കടത്ത് കൂലി അടക്കം വരും. ഈ പെട്രോളാണ്‌ പിണറായി വിജയൻ ഭരിക്കുന്ന ഈ കേരളത്തിൽ ഒരു ലിറ്ററിൽ 30 രൂപ ഒറ്റയടിക്ക് കൂട്ടി വില്ക്കുന്നത്. പിരിക്കുന്ന ടാസ്ക്കിന്റെ തെളിവുകളോടുകൂടെ കർമ ന്യൂസിലൂടെ പ്രതികരിക്കുകയാണ് പൊതു പ്രവർത്തകൻ ബോസ്കോ കളമശ്ശേരി.

അഡീഷണൽ ടാക്സ്, സോഷ്യൽ സെകര്യൂരിറിറ്റി സെസ് എന്നിങ്ങനെയുള്ള പേരിൽ സംസ്ഥാനം നിരവധി പിരിവുകളാണ് നടത്തുന്നത് പെട്രോളിന്റെ പേരിൽ നടത്തുന്നത്. പണിയെടുക്കാത്ത കോടിക്കണക്കിന് രൂപ മാസം ശമ്പളം വാങ്ങുന്ന സർക്കാർ ജീവനക്കാരെ തീറ്റിപ്പോറ്റുന്നതിനുവേണ്ടിയാണ് ഇത്തരം ടാക്സുകൾ സർക്കാർ പിരിക്കുന്നത്. എല്ലാ വർഷവും സർക്കാർ ജീവനക്കാർക്ക് ശമ്പളം വർദ്ധിപ്പിക്കുന്നുണ്ട്. ഏതെങ്കിലും റോഡു നല്ലതുണ്ടോ. സ്ട്രീറ്റ് ലൈറ്റുകളുണ്ടോ, കോവിഡിൽ നിന്നും കര കയറി തുടങ്ങുമ്പോഴാണ് ഇങ്ങനെയൊരു കൊള്ള നടത്തുന്നത്.

എന്തെല്ലാം ഇനത്തിലാണ്‌ ഈ കേരളത്തിൽ നികുതി പെട്രോളിനു ഈടാക്കുന്നത്. കേരളത്തിന്റെ ദുരന്തമായ കിഫ്ബി പോലും പെട്രോളിൽ ജനങ്ങളിൽ നിന്നും കൈയ്യിട്ട് വാരുന്നു. 106 രൂപയ്ക്ക് മുകളിൽ ആണ്‌ ഇപ്പോൾ ഈ വാർത്ത പുറത്ത് വിടുമ്പോൾ തിരുവനന്തപുരത്തേ പെട്രോൾ വില. പെട്രോൾ നികുതിയുമായി ബന്ധപ്പെട്ട് തർക്കവും മറ്റും നടക്കുമ്പോൾ പല തവണ ഇതിലെ കേന്ദ്ര സംസ്ഥാന നികുതികൾ കർമ്മ ന്യൂസ് ജനങ്ങൾക്ക് മുന്നിൽ എത്തിച്ചിട്ടുണ്ട്. പെട്രോൾ നികുതിയിൽ കള്ളനും പെരും കള്ളനും ആരാണ്‌ എന്ന വ്യത്യാസമേ കേന്ദ്രവും സംസ്ഥാനവും തമ്മിൽ ഉള്ളു എന്ന് മുമ്പ് കർമ്മ ന്യൂസിൽ തന്നെ കേന്ദ്ര നയ രൂപീകരണ വിദഗ്ദൻ ഡോ സി വി അനന്ദബോസ് തന്നെ പറഞ്ഞിരുന്നു. അന്നും ഇന്നും വീണ്ടും പറയുന്നു പെരും കള്ളൻ പിണറായി സർക്കാരാണ്‌ എന്ന്.