ആര്യന്‍ ഖാനെ പുതിയ മനുഷ്യനാക്കി മാറ്റാന്‍ ഷാരൂഖ് ഖാന് സാധിക്കും; ലഹരിവിമുക്ത കേന്ദ്രത്തിലാക്കണം; കേന്ദ്രമന്ത്രി

മുംബൈ: ലഹരിക്കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാനെ പുതിയ മനുഷ്യനാക്കി മാറ്റാന്‍ പിതാവ് ഷാരൂഖ് ഖാന് സാധിക്കുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ.ആര്യനെ ലഹരിവിമുക്ത കേന്ദ്രത്തില്‍ പ്രവേശിപ്പിക്കണമെന്ന് ഷാരൂഖ് ഖാനോട് താന്‍ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഈപ്രായത്തില്‍ മയക്കുമരുന്നു ശീലിക്കുന്നത് നല്ലതല്ലെന്നും ആര്യനെ ജയിലില്‍ ഇടുന്നതിന് പകരം രണ്ടോ മൂന്നോ മാസം ലഹരിവിമുക്ത കേന്ദ്രത്തിലാക്കണം. ഈ രാജ്യത്ത് ഒട്ടേറെ കേന്ദ്രങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കപ്പലില്‍ നടന്ന പാര്‍ട്ടിയില്‍ ലഹരിമരുന്ന് ഉപയോഗിച്ച കേസില്‍ പിടിയിലായ ആര്യന്‍ ഖാനും അര്‍ബാസ് മര്‍ച്ചന്റും നിലവില്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ ജൂഡീഷ്യല്‍ കസ്റ്റഡിയിലാണ്.