ലഡാക്കിൽ ചൈനയുടെ പ്രകോപനം, എന്തിനും തയ്യാറായി ഇന്ത്യൻ വ്യോമ സേന.

ലഡാക്കിൽ കളിച്ചാൽ ചൈനയുടെ കുരു പൊട്ടും, ഭീക്ഷണിക്ക് നിമിഷങ്ങൾക്കകമാകും തിരിച്ചടി, മിഗ്-29, മിറാഷ് – 2000 പോര്‍വിമാനങ്ങൾ ഉത്തരവും കാത്ത്.

ന്യൂഡല്‍ഹി/ ഇന്ത്യന്‍ സൈന്യത്തെ വിന്യസിച്ച കിഴക്കന്‍ ലഡാക്കിൽ വീണ്ടും ചൈനയുടെ പ്രകോപനം. ചൈനീസ് വിമാനങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയെ നേരിടാന്‍ ഇന്ത്യന്‍ വ്യോമസേന മിഗ്-29, മിറാഷ് – 2000 തുടങ്ങിയ പോര്‍വിമാനങ്ങളും അത്യാധുനിക പടക്കോപ്പുകളും ലഡാക്കിൽ അണിനിരത്തിയിരിക്കുകയാണ്. ചൈനീസ് പ്രകോപനമുണ്ടായാല്‍ നിമിഷങ്ങള്‍ക്കകം ഇന്ത്യ തിരിച്ചടിക്കും.

കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണരേഖയ്ക്ക് സമീപം ചൈനീസ് സേന നിരവധി തവണ പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചതായി സൈന്യം അറിയിച്ചു. അതിര്‍ത്തിയോട് ചേര്‍ന്ന് ചൈനീസ് പോര്‍വിമാനങ്ങള്‍ പലതവണ പറക്കുകയുണ്ടായി. ഇരു രാജ്യങ്ങളിലെയും കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ക്ക് ശേഷമാണ് ചൈന പ്രകോപനം തുടരുന്നതെന്ന് വാര്‍ത്താഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചൈനീസ് പോര്‍വിമാനങ്ങള്‍ കഴിഞ്ഞ മൂന്നു നാല് അഴ്ചകളായി ഇത്തരത്തില്‍ പറക്കുന്നത് തുടർന്ന് വരുകയാണ്. ഇത് മേഖലയിലെ ഇന്ത്യന്‍ പ്രതിരോധ സംവിധാനം പരീക്ഷിക്കുന്നതിനുള്ള ശ്രമമായിട്ടാണ് ഇന്ത്യ കാണുന്നത്. എന്നാല്‍ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും, ഒരു തരത്തിലുള്ള ഭീഷണിക്കുമുള്ള സാഹചര്യം ഒരുക്കില്ലെന്നും ഇന്ത്യന്‍ വ്യോമസേന അറിയിച്ചിട്ടുണ്ട്. ചൈനീസ് പ്രവര്‍ത്തനങ്ങള്‍ ആഴത്തില്‍ നിരീക്ഷിക്കുക ലക്ഷ്യമിട്ട്, ഇന്ത്യന്‍ സേന ലഡാക്ക് മേഖലയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ നവീകരിക്കുന്നതില്‍ ചൈനീസ് സൈന്യം അസ്വസ്ഥരാണെന്നും വ്യോമസേന ഉദ്യോഗസ്ഥര്‍ സൂചന നൽകുന്നുണ്ട്.