കോൺഗ്രസിന്റെ വോട്ട് ബാങ്ക്-പ്രീണന രാഷ്‌ട്രീയമാണ്,സത്യം ജനങ്ങൾ മനസിലാക്കുമോയെന്ന ആശങ്കയിലാണ് ഇൻഡ്യ മുന്നണി, പ്രധാനമന്ത്രി

ജയ്പൂർ: കോൺഗ്രസിന്റെ വോട്ട് ബാങ്ക്-പ്രീണന രാഷ്‌ട്രീയമാണ് താൻ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടി, സത്യം ജനങ്ങൾ മനസിലാക്കുമോയെന്ന ആശങ്ക കോൺഗ്രസിനെയും ഇൻഡി മുന്നണിയെയും പരിഭ്രാന്തിലാഴ്‌ത്തി. കോൺഗ്രസിനെയും ഇൻഡി മുന്നണിയെയും വെട്ടിലാഴ്‌ത്തി വീണ്ടും
പ്രധാനമന്ത്രി നരേന്ദ്രമോദി.

രാജസ്ഥാനിൽ കഴിഞ്ഞ ദിവസം ജനങ്ങൾക്ക് മുന്നിൽ താൻ പറഞ്ഞ സത്യങ്ങളെ ഭയന്നാണ് കോൺഗ്രസും പ്രതിപക്ഷ സഖ്യവും വിവാദങ്ങളുണ്ടാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിൽ അവതരിപ്പിച്ച വസ്തുതകൾ യാഥാർത്ഥ്യമാണെന്ന കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ് താൻ പറഞ്ഞത്.

2014-ന് ശേഷം കോൺഗ്രസ് സർക്കാർ അധികാരത്തിലുണ്ടായിരുന്നെങ്കിൽ രാജ്യത്ത് എന്ത് സംഭവിക്കുമായിരുന്നുവെന്നും പ്രധാനമന്ത്രി ചോദിച്ചു.
കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ് താൻ തുറന്നുകാട്ടിയതെന്നും, ജനങ്ങളുടെ സ്വത്ത് തട്ടിയെടുത്ത് പ്രത്യേക വിഭാഗത്തിലെ ആളുകൾക്ക് വിതരണം ചെയ്യാൻ കോൺഗ്രസ് ശ്രമിച്ചിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസായിരുന്നു അധികാരത്തിലിരുന്നതെങ്കിൽ ജമ്മു കശ്മീരിൽ സൈന്യത്തിന് നേരെ കല്ലേറുണ്ടാകുമായിരുന്നു. സൈനികർക്ക് വൺ റാങ്ക് വൺ പെൻഷൻ അനുവദിക്കാനും വിമുക്തഭടന്മാർക്ക് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാനോ കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്നെങ്കിൽ തയ്യാറാകുമായിരുന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

2004-ൽ കോൺഗ്രസ് ഭരണത്തിൽ വന്നപ്പോൾ ആന്ധ്രയിൽ പട്ടികജാതി – പട്ടിക വർഗ വിഭാഗങ്ങൾക്കുളള സംവരണം വെട്ടിക്കുറച്ച് മുസ്ലീം സമുദായത്തിന് നൽകുകയാണ് ചെയ്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം മുഴുവനായും ഇത് നടപ്പിലാക്കാൻ അവർ ആഗ്രഹിച്ചിരുന്നു. 2004 നും 2010 നും ഇടയിൽ നാല് തവണയാണ് ആന്ധ്രാപ്രദേശിൽ മുസ്ലീം സംവരണം നടപ്പിലാക്കാൻ കോൺഗ്രസ് ശ്രമിച്ചത്. എന്നാൽ നിയമ തടസ്സങ്ങൾ കാരണം നടപ്പിലാക്കാൻ സാധിച്ചില്ല. മതത്തിന്റെ അടിസ്ഥാനത്തിൽ മുസ്ലീങ്ങൾക്ക് സംവരണം നൽകാനാണ് ഇവർ ശ്രമിച്ചത്. എന്നാൽ ദളിതർക്കും പിന്നോക്കക്കാർക്കും വനവാസികൾക്കുമുള്ള സംവരണം അവസാനിപ്പിക്കാനോ മതത്തിന്റെ പേരിൽ സംവരണത്തെ വിഭജിക്കാനോ അനുവദിക്കില്ലെന്നും ഉറപ്പുതരുന്നതായും ഇതാണ് മോദിയുടെ ഗ്യാരന്റി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.