കർണാടകയിൽ ലവ് ജിഹാദെന്ന് കോൺഗ്രസ് നേതാവ്

മുന്‍ സഹപാഠിയുടെ കുത്തേറ്റ് കോണ്‍ഗ്രസ് നേതാവിന്റെ മകള്‍ മരിച്ച സംഭവത്തില്‍ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പെൺകുട്ടിയുടെ അച്ഛനും കോണ്‍ഗ്രസ് നേതാവുമായ നിരഞ്ജന്‍ ഹിരെമത്ത്. കൊലപാതകം ലവ് ജിഹാദിന്‍റെ ഭാഗമാണെന്ന് നേഹയുടെ അച്ഛനും കോണ്‍ഗ്രസ് നേതാവുമായ നിരഞ്ജന്‍ ഹിരെമത്തിന്റെ നിലപാടാണിപ്പോള്‍ സംസ്ഥാനസര്‍ക്കാരിനെ പ്രതിക്കൂട്ടിലായിരിക്കുന്നത്. കര്‍ണാടകയിലെ ബി.വി.ബി കോളേജില്‍ ഒന്നാം വര്‍ഷ എം.സി.എ വിദ്യാര്‍ത്ഥിയായിരുന്നു നേഹ. ബി.സി.എ പഠിക്കുമ്പോള്‍ നേഹയുടെ സഹപാഠിയായിരുന്ന ഫയാസ് ഖൊഡുനായിക് നേഹയെ കോളേജ് കാംപസിൽ കയറി കുത്തി കൊലപ്പെടുത്തുകയായിരുന്നു.

വ്യാഴാഴ്ച കോളേജിനുള്ളില്‍ കയറി അക്രമിച്ച ഫയാസ്, നേഹയുടെ ശരീരത്തിൽ ആറു തവണ കത്തികൊണ്ട് കുത്തി. കുത്തേറ്റ നേഹ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. അക്രമത്തിനിടെ പരിക്കേറ്റ ഫയാസ് ചികിത്സയിലാണ്.

‘ഇത് ലൗ ജിഹാദല്ലെങ്കിൽ പിന്നെ എന്താണ്?’ നിരഞ്ജൻ ഹിരേമത്ത് ചോദിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഞാൻ വിവിധ കേസുകൾ കാണുന്നു, അവരുടെ ക്രൂരത വർദ്ധിക്കുന്നു. എന്തുകൊണ്ടാണ് യുവാക്കൾ വഴിതെറ്റുന്നത്? ഇത് പറയാൻ മടിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. കാരണം മകൾ നഷ്ടപ്പെട്ടതിന്റെ വേദന എനിക്കറിയാം. ഞാൻ ഇപ്പോൾ പല കേസുകളിലും കണ്ടിട്ടുണ്ട്, മാതാപിതാക്കൾക്ക് കുട്ടികളെ നഷ്ടപ്പെടുന്നത്. ഈ ‘ലൗ ജിഹാദ്’ വളരെയധികം പ്രചരിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു,” നിരഞ്ജൻ ഹിരേമത്ത് പറഞ്ഞു. പ്രതിക്ക് വേണ്ടി ജാമ്യാപേക്ഷ നൽകരുതെന്നും ഒരു തരത്തിലും സഹായം നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റത്തിന് വധശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലൗ ജിഹാദ് കേസുകളിൽ കർശന നടപടി സ്വീകരിക്കാനും കുറ്റവാളികളെ ശിക്ഷിക്കാനും ഞാൻ കോടതിയോടും ബാർ അസോസിയേഷനോടും പോലീസിനോടും ആവശ്യപ്പെടുന്നു… ഇതുവരെ നാല് പേരിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവരെയും എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെടുന്നു… ഇത് ലൗ ജിഹാദല്ലെങ്കിൽ പിന്നെ എന്താണ്?… ലൗ ജിഹാദിന് വേണ്ടി അവർ ലക്ഷ്യമിടുന്നത് നല്ല കുടുംബത്തിലെ പെൺകുട്ടികളെയാണ്.. ഇവനെ എത്രയും വേഗം നേരിടുകയോ തൂക്കിക്കൊല്ലുകയോ ചെയ്യണം. ഹിരേമത്ത് പറഞ്ഞു
ഭരണകക്ഷിയായ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ രാഷ്ട്രീയ പോര്. കോണ്‍ഗ്രസ് നേതാവ് നിരഞ്ജന്‍ ഹിരെമത്തിന്റെ മകള്‍ നേഹ ഹിരെമത്തിനെ സഹപാഠി കുത്തി കൊലപ്പെടുത്തിയത് ലവ് ജിഹാദിന്റെ പേരിലാണെന്ന ആരോപണവുമായി കോളേജിലെ വിദ്യാർഥിസംഘടനയായ എ.ബി.വി.പി രംഗത്തെത്തിയതോടെയാണ് പ്രതിഷേധം രൂക്ഷമായത്.

വ്യക്തിപരമായ കാരണങ്ങളാണ് ആക്രമത്തിലേക്ക് നയിച്ചതെന്ന് കര്‍ണാടക കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.സംസ്ഥാനത്തെ ക്രമസമാധനം തകര്‍ക്കുന്ന സംഭവമാണിതെന്നും അക്രമിക്ക് കഠിനശിക്ഷ നല്‍കണമെന്നും എ.ബി.വി.പി ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നില്‍ ലവ് ജിഹാദാണെന്ന് കേന്ദ്ര പാര്‍ലമെന്റ്കാര്യ മന്ത്രിയും ബി.ജെ.പിയുടെ ധാര്‍വാഡ് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ പ്രഹ്ലാദ് ജോഷി ആരോപിച്ചു. ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയം മുഖ്യമന്ത്രി സിദ്ധരാമയ്യ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇരുവരും ഇഷ്ടത്തിലായിരുന്നെന്നും പ്രണയത്തില്‍ നിന്ന് പെണ്‍കുട്ടി വിട്ടുനിന്നപ്പോൾ പ്രകോപിതനായ യുവാവ് കുത്തികൊല്ലുകയായിരുന്നെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വവര പ്രതികരിച്ചു. സംഭവത്തിന് പിന്നില്‍ ലവ് ജിഹാദുള്ളതായി കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തിന് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണെന്നും സംസ്ഥാനത്തെ ക്രമസമാധാനം നല്ല രീതിയിലാണ് പോകുന്നതെന്നും മുഖ്യ മന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. കര്‍ണാടകയില്‍ ഗവര്‍ണര്‍ ഭരണം കൊണ്ടുവരാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാറും ആരോപിച്ചു.. കുറച്ചുനാളുകളായി മകളെ അപകടപ്പെടുത്താൻ അക്രമിസംഘം തയ്യാറെടുക്കുകയായിരുന്നെന്നും ഹിരെമന്ത് പറഞ്ഞു. ഇതിനിടെ, വലതുപക്ഷ സംഘടനകളുടെ വലിയ പ്രതിഷേധങ്ങള്‍ ഹുബ്ബള്ളിലും ഫയാസിന്റെ ജന്മനാടായ മുനവള്ളിയിലും നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.