പിണറായി പോലീസിനെ തള്ളിപ്പറഞ്ഞ് തൃശൂരിലെ സിപിഐ സ്ഥാനാർത്ഥി

തൃശ്ശൂർ പൂരം മലയാളികളെ സംബന്ധിച്ച ഏറ്റവും വലിയ ആഘോഷങ്ങൾ ഒന്നാണ് . തൃശ്ശൂർ പൂരത്തെ അലങ്കോലപ്പെടുത്താൻ ബോധപൂർവ്വം നടത്തിയ ശ്രമം. ചരിത്രത്തിലാദ്യമായി തൃശ്ശൂർ പൂരം പകുതി വഴിക്ക് നിർത്തിവയ്ക്കേണ്ടി വന്നു. ഇരുട്ടിൻറെ മറവിൽ നടക്കേണ്ട വെടിക്കെട്ട് പകൽ വെളിച്ചത്തിൽ ഒരു ചടങ്ങ് മാത്രമായി നടത്തേണ്ടിവന്നു.

ഇത് കേരളത്തിൻറെ പോലീസിന്റെ വീഴ്ചയാണെന്നുള്ള വ്യാപകമായ വിമർശനങ്ങൾ ഉണ്ടായി. തൃശ്ശൂർ പൂരത്തിൽ ഉണ്ടായ വീഴ്ച ബോധപൂർവ്വമായി പോലീസിനെ കൊണ്ട് നടത്തിച്ചതാണെന്നുള്ള തരത്തിൽ വലിയ പ്രചരണങ്ങൾ ഉണ്ടായി പ്രചരണമാത്രമല്ല അത് യാഥാർത്ഥ്യമാണെന്നുള്ള വിവരങ്ങളും പുറത്തേക്ക് വരികയാണ്. കുടമാറ്റത്തിൽ രാംലല്ലയും ശ്രീരാമ ഭഗവാന്റെയും ദൃശ്യങ്ങൾ കണ്ടതോടുകൂടിയാണ് പോലീസിനുള്ളിലെ ഇടത് സഖാക്കന്മാരുടെ കലി മൂത്തത്. അതിന് ഒത്താശ ചെയ്തത് ഭരണകൂടവും.

സർക്കാർ ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ ഇത് തൃശ്ശൂരിലെ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് കണ്ടു ഒടുവിൽ സംസ്ഥാന സർക്കാരിനെയും പോലീസിനെയും തള്ളിപ്പറഞ്ഞിരിക്കുന്നു തൃശ്ശൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ് സുനിൽകുമാർ. പോലീസിലെ ചിലർ ബോധപൂർവ്വം നടത്തിയ ചില വീഴ്ചകളാണ് ഇതിനു പിന്നിൽ.തൃശ്ശൂർപൂരവുമായി പ്രശ്നങ്ങളിൽ പോലീസിന്റെ വീഴ്ച വ്യക്തമാക്കുന്നത് ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പോലീസിനെ കുറ്റപ്പെടുത്തിക്കൊണ്ട് ഇടതു സർക്കാരിന്റെ ഭാഗമായ സിപിഐയുടെ സ്ഥാനാർഥിയായ രംഗത്ത് വന്നിരിക്കുന്നത്.

ആചാരങ്ങളറിയാത്ത പോലീസുകാർ ഡ്യൂട്ടിക്ക് വരുന്നതാണ് പ്രശ്നം. വരുംകാലങ്ങളിൽ അനുഭവസമ്പത്തുള്ള ഉദ്യോ​ഗസ്ഥർക്ക് ചുമതല കൈമാറും. ഇത്തവണ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തൃശ്ശൂരിലെ പോലീസ് ഉദ്യോ​ഗസ്ഥരിൽ പലരും പുറത്തായിരുന്നു. പൂരത്തിനെതിരേ പ്രത്യേക എൻ.ജി.ഒകളുടെ നേതൃത്വത്തിൽ ലോബി പ്രവർത്തിക്കുന്നുവെന്നും സുനിൽകുമാർ ആരോപിച്ചു.