കൂടുതൽ പേരെത്തിയത് മോഹൻലാലിന്റെ വിവാഹത്തിന്, സെലിബ്രേറ്റികൾ പങ്കെടുത്തത് ​ഗണേഷിന്റെ വിവാഹത്തിന്

സിനിമ താരങ്ങളുടെ വിവാഹം ആരാധകർക്ക് എന്നും ആവേശമാണ്. ഇപ്പോൾ മലയാളത്തിലെ പ്രശസ്തരായ താരങ്ങളെക്കുറിച്ച് പറയുകയാണ് ഡാൻസർ തമ്പി. എല്ലാവരുടെയും വിവാഹ വീഡിയോ തന്റെ കയ്യിലുണ്ടെന്നും തമ്പി ഓൺലൈൻ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
പനമ്പിള്ളി നഗറിൽ വെച്ചായിരുന്നു മമ്മൂട്ടിയുടെ വിവാഹം. അന്ന് തിരക്ക് നിയന്ത്രിക്കാൻ താനുണ്ടായിരുന്നു. ആളുകളുടെ തിരക്ക് നിയന്ത്രിക്കാനായി ചെന്നപ്പോൾ നീയാരാണ്, ഞങ്ങളുട കാര്യത്തിൽ ഇടപെടാൻ എന്നായിരുന്നു ചോദ്യം. മമ്മൂട്ടിയുടെ ആത്മസുഹൃത്തായ വിശ്വംഭരൻ സാർ വന്നതിന് ശേഷമാണ് ആ വിവാഹം നടന്നത്. സിനിമയിലെത്തുന്നതിന് മുൻപായിരുന്നു മമ്മൂട്ടിയുടെ വിവാഹം.

കൂടുതൽ താരങ്ങൾ പങ്കെടുത്ത വിവാഹം ഗണേഷ് കുമാറിന്റേതായിരുന്നു. മോഹൻലാലിന്റെ വിവാഹത്തിന് നിരവധി പേരാണ് ക്ഷണിക്കാത്ത അതിഥികളായെത്തിയയത്. സ്ത്രീകളും അക്കൂട്ടത്തിലുണ്ടായിരുന്നു. വിളിക്കാതെ വന്ന അതിഥികൾ താരങ്ങൾക്കൊപ്പം സദ്യ കഴിക്കാനിരിക്കുന്നുണ്ടായിരുന്നു. സുകുമാരി ചേച്ചിയാണ് അവരെ നിയന്ത്രിക്കേണ്ടതിനെക്കുറിച്ച് തന്നോട് പറഞ്ഞത്.

മോഹൻലാലിന്റെയും സുചിത്രയുടേയും ജാതകം ചേരില്ലെന്നായിരുന്നു ഒരു ജ്യോത്സ്യൻ പറഞ്ഞത്. എന്നാൽ മറ്റൊരാളുടെ അടുത്ത് പോയപ്പോഴാണ് അങ്ങനെയുള്ള പ്രശ്‌നങ്ങളില്ലെന്ന് മനസ്സിലാക്കിയത്. മോഹൻലാലിനെ വിവാഹം ചെയ്യണമെന്നായിരുന്നു സുചിത്ര ആഗ്രഹിച്ചത്. സിനിമകൾ കണ്ടായിരുന്നു ഇഷ്ടം തോന്നിയത്. അദ്ദേഹത്തിന് താൻ കത്തുകൾ എഴുതാറുണ്ടായിരുന്നുവെന്നും സുചിത്ര പറഞ്ഞിരുന്നു.