4 കോടി മലയാളികളേ മൂഞ്ചിക്കാൻ റമ്മി കളിയുടെ പരസ്യവുമായി വിജയ് യേശുദാസ്, Vijay Yesudas Junglee Rummy Ads

സിനിമയിൽ പാട്ടുപാടാൻ അവസരം നഷ്ട്ടപ്പെട്ടപ്പോൾ നാലുകോടി മലയാളികളേ മൂഞ്ചിക്കാൻ റമ്മി കളിയുടെ പരസ്യവുമായി വിജയ് യേശുദാസ് Vijay Yesudas. ഇട്ടു മൂടാൻ കോടികൾ പാട്ട് പാടി ഉണ്ടാക്കിയ ഗാന ഗന്ധർവൻ കെ ജെ യേശുദാസിന്റെ മകൻ വിജയ് യേശുദാസാണ്‌ ഇപ്പോൾ ചൂതു കളിയുടെ പ്രചരണാർഥം റമ്മി കളി Junglee Rummy ഗെയിമും ആയി ഇറങ്ങിയിരിക്കുന്നത്. പിതാവിന്റെ എല്ലാ വിലയും നിലയും കളയാൻ മകൻ ഇത്തരം മാർഗത്തിൽ പോകുന്നതിനെ രൂക്ഷമായ ഭാഷയിൽ ഇപ്പോൾ വിമർശിച്ച് എഴുത്തുകാരനും സംവിധായകനും ആയ പൗളി വടക്കനാണ്‌ രംഗത്ത് വന്നിരിക്കുന്നത്

ജംഗ്ളി റമ്മി ചൂതാട്ട പരസ്യത്തിലാണ്‌ എല്ലാവരേയും അതിൽ പങ്കെടുപ്പിക്കാൻ പ്രമോഷൻ വർക്കുമായി വിജയ് യേശുദാസ് വന്നിരിക്കുന്നത്.ഇംഗ്ളീഷിലും മലയാളത്തിലും ചീട്ടുകളിയുടെ പ്രചരണം വിജയ് യേശുദാസ് നടത്തുന്നു. മലയാളത്തിൽ ഉള്ള പരസ്യത്തിൽ പറയുന്നത് ഇങ്ങിനെ… ജംഗ്‌ളീ റമ്മിയുടെ വിത്ത്ഡ്രോവൽ പ്രക്രിയ ഭയങ്കര ഫാസ്റ്റ്‌ ആണ്.! ജംഗ്‌ളീ റമ്മിയിൽ നിങ്ങൾക്കും ഒരു വലിയ വിജയി  ആകാൻ കഴിയും ! റമ്മി ടേബിളിൽ ചേരൂ ദിവസ്സവും ലക്ഷങ്ങൾ  ജയിച്ച് നേടൂ :

ഇതുമായി ബന്ധപ്പെട്ട് വിജയ് യേശുദാസിനെ കീറി ഒട്ടിച്ച് പൗളി വടക്കൻ പറയുന്നത് ഇങ്ങിനെ. സിനിമയിൽ പാട്ടുപാടാൻ അവസരം നഷ്ട്ടപ്പെട്ടപ്പോൾ ആണ് നാലുകോടി ജനങ്ങളെ മൂഞ്ചിക്കാൻ ജംഗ്‌ളി റമ്മി പരസ്യം കിട്ടിയത്‌ . ഇപ്പോൾ ഇവൻ 24 മണിക്കൂറും ജംഗ്‌ളി റമ്മി കളിയാണ് . ഇവന്റെ അപ്പ യേശുദാസ്‌ , പേരിൽ മാത്രം യേശു…. . സാമ്പത്തിക പ്രശ്നങ്ങൾ മൂലം ആത്മഹത്യ ചെയ്ത സ്വന്തം അനിയന്റെ കുടുംബം ഇപ്പോൾ ഒരു നേരത്തെ മരുന്നിനും ഭക്ഷണത്തിനും സുമനസുകളുടെ സഹായം കൊണ്ടു മാത്രം മുന്നോട്ട് പോകുന്നു . ആ കുടുംബത്തെ ഒന്നു തിരിഞ്ഞുപോലും നോക്കാത്തവൻ ആണ് ജംഗ്‌ളി റമ്മി കളിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത് . ആദ്യം നിന്റെ കുടുംബത്തിലെ എല്ലാവരെയും റമ്മി കളിപ്പിച്ചു അത് ജനങ്ങളെ കാണിക്ക് , എന്നീട്ട് വന്നു പറ . കാശ് കിട്ടിയാൽ എന്തും ചെയ്യും എന്നാണെങ്കിൽ നീ ഇനിയും ഈ പരസ്യം ചെയ്‌തോളൂ ….. യേശുദാസിന്റെ പാട്ടുകൾ മലയാളികൾ ഏറ്റെടുത്തത് കൊണ്ടാണ് ഇന്ന് കേരളത്തിൽ നടക്കുന്ന ഒരു കാര്യങ്ങളും അറിയാതെ അമേരിക്കയിൽ സുഖമായി ജീവിക്കുന്നത് . ആ ജനങ്ങളെയാണ് നീ ജംഗ്‌ളി റമ്മി പരസ്യത്തിലൂടെ പറ്റിക്കുന്നത് .

എന്തായാലും യേശുദാസ് എന്ന കർക്കശക്കാരനായ ആളുടെ മകൻ ഇത്തരത്തിൽ ഒരു പരസ്യത്തിൽ അഭിനയിക്കേണ്ടിവന്നത് ഇപ്പോൾ സംഗീത..സിനിമാ ലോകത്താകെ ചർച്ചയായി.ഇതിനേക്കാൾ ഭേതം അമേരിക്കയിൽ മറ്റ് എന്തെല്ലാം ജോലി പിതാവിനു മകനു നേടി കൊടുക്കാമായിരുന്നു. ഒരു കാലത്ത് ഇനി മലയാളത്തിൽ പാടുന്നില്ലെന്ന് വരെ പറഞ്ഞ് വിവാദമുണ്ടാക്കിയ ആളാണ്‌ വിജയ് യേശുദാസ്. പെൺകുട്ടികൾ ജീൻസ് ധരിക്കുന്നതിനെതിരേ വൻ കോലാഹലം ഉണ്ടാക്കിയ യേശെദാസിന്റെ ജീവിത ചിട്ടകൾ പണ്ടേ കർക്കശമായിരുന്നു.

കേരളക്കരയാകെ അറിയപ്പെടുന്ന വിജയ് യേശുദാസിന്‌ എങ്ങിനെ ഇപ്പോൾ പാട്ടുകൾ ഇല്ലാതെ പട്ടിണിയിലായി. മലയാള സിനിമയിൽ നിന്നും വിജയ് യേശുദാസിന്റെ മാർകറ്റ് കുത്തനേ ഇടിയാൻ കാരണം എന്താണ്‌.പാട്ട് കിട്ടാതെ പട്ടിണിയിലായതാണോ ഇപ്പോൾ ചീട്ട് കളി പരസ്യത്തിനു പോകാൻ കാരണം..ഇങ്ങിനെ കമന്റുകൾ വരുന്നു