മര്യാദക്ക് പറയാനുള്ളത് മുഖത്ത് നോക്കി പറഞ്ഞ് വേണ്ടെങ്കില്‍ ഏതു ബന്ധങ്ങളെ ആണെങ്കിലും ഒഴിവാക്കണം, ദിയ സന പറയുന്നു

മലയാളികള്‍ക്ക് സുപരിചിതയായ ആക്ടിവിസ്റ്റും മുന്‍ ബിഗ്‌ബോസ് താരവുമാണ് ദിയ സന. പല വിഷയങ്ങളിലും ശക്തമായി പ്രതികരിക്കാനും തന്റെ അഭിപ്രായം അറിയിക്കാനും യാതൊരു മടിയും താരം കാണിക്കാറില്ല. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് താരം. താരം ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുന്ന കുറിപ്പുകള്‍ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയമാകാറുമുണ്ട്. ഇപ്പോള്‍ ദിയ സന പങ്കുവെച്ച കുറിപ്പും വൈറലാവുകയാണ്.

മര്യാദക്ക് പറയാനുള്ളത് മുഖത്ത് നോക്കി പറഞ്ഞ് വേണ്ടെങ്കില്‍ ഏതു ബന്ധങ്ങളെ ആണെങ്കിലും ഒഴിവാക്കണം.. അല്ലാതെ വെറുതെ ബ്ലയിം ചെയ്ത് വിഷയങ്ങള്‍ മനഃപൂര്‍വം ഉണ്ടാക്കി ഒരു പ്രശ്‌നമൊക്കെ ഉണ്ടാക്കുമെങ്കില്‍ ചിലപ്പോ തെറിവിളിയും അടിയും ഇടിയും ഒക്കെ സംഭവിക്കും… അതില്‍ കൂടുതല്‍ വലിയ പ്രശ്‌നത്തിലേക്കും.. നമ്മുടെ ചുറ്റിലും കാണുന്നത് ഇങ്ങനെയൊക്കെയാ.- ദിയ സന കുറിച്ചു.

ദിയ സനയുടെ കുറിപ്പ്, ഈ ബോധിപ്പിച്ചു ജീവിക്കലൊക്കെ വലിയ പാടാണ്.. ബോധിപ്പിക്കല്‍ വരുന്നിടത് നിങ്ങളെ കൂടെയുള്ള ആളിന് നിങ്ങളെ ഒഴിവാക്കണമെന്നാണ് അര്‍ത്ഥം… സൗഹൃദമായാലും ഏത് ബന്ധത്തിലും ബോധിപ്പിച്ചു ജീവിക്കാന്‍ നില്‍ക്കരുതെന്നെ പറയാനുള്ളൂ… കുറെ ജീവിതങ്ങള്‍ കാണുന്നുണ്ട് ഇത്‌പോലെ… അത്‌കൊണ്ട് പറയുന്നതാണ്… മര്യാദക്ക് പറയാനുള്ളത് മുഖത്ത് നോക്കി പറഞ്ഞ് വേണ്ടെങ്കില്‍ ഏതു ബന്ധങ്ങളെ ആണെങ്കിലും ഒഴിവാക്കണം.. അല്ലാതെ വെറുതെ ബ്ലയിം ചെയ്ത് വിഷയങ്ങള്‍ മനഃപൂര്‍വം ഉണ്ടാക്കി ഒരു പ്രശ്‌നമൊക്കെ ഉണ്ടാക്കുമെങ്കില്‍ ചിലപ്പോ തെറിവിളിയും അടിയും ഇടിയും ഒക്കെ സംഭവിക്കും… അതില്‍ കൂടുതല്‍ വലിയ പ്രശ്‌നത്തിലേക്കും.. നമ്മുടെ ചുറ്റിലും കാണുന്നത് ഇങ്ങനെയൊക്കെയാ.