അയോധ്യ ക്ഷേത്രത്തിൽ ആദ്യമായി സംഗീത ഷൂട്ട്, ഭാഗ്യം തുണച്ചത് മലയാളിയെ

അയോധ്യ രാമ ക്ഷേത്രത്തിൽ ഷൂട്ട് ചെയ്ത ആദ്യ ഗാനം. ഇത് പൂർണ്ണമായും മലയാള പെരുമയിൽ തന്നെ. മലയാളിയായ കർണ്ണാടക സംഗീതജ്ഞ പ്രിയ ആർ പൈയും മകൾ ശ്രേയ ആർ പൈയും ചേർന്നാണ്‌ പാടിയത്. അയോധ്യ ക്ഷേത്രത്തിന്റെ അകത്തും പുറത്തും ആയിരുന്നു ഷൂട്ടിങ്ങ് നടത്തിയത്. ഇതാദ്യമായാണ്‌ ക്ഷേത്രത്തിൽ ഒരു ഗാനത്തിന്റെ ഷൂട്ട് നടക്കുന്നത് എന്നും അത് ചെയ്തത് ഒരു മലയാളി എന്നും അഭിമാനത്തോടെ പറയാവുന്നതാണ്‌. കൊങ്ങിണി ഭാഷയിലാണ്‌ ഈ മനോഹരമായ ഗാനം. ഗാനം രചിച്ചത് നിവേദിത ജി പ്രഭുവാണ്‌, കമ്പോസ് ചെയ്തതും പ്രിയ ആർ പൈ തന്നെ

വീഡിയോ കാണാം

അതേ സമയം സമയേം അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തില്‍ പ്രതിദിനം ഒന്നു മുതല്‍ 1.5 ലക്ഷം വരെ തീര്‍ഥാടകര്‍ ശരാശരി എത്തുന്നുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ്. ഭക്തര്‍ക്ക് ദര്‍ശനത്തിനായി ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ രാവിലെ 6:30 മുതല്‍ രാത്രി 9:30 വരെ പ്രവേശിക്കാം. ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം പ്രവേശനം മുതല്‍ പുറത്തുകടക്കുന്നത് വരെയുള്ള മുഴുവന്‍ പ്രക്രിയയും വളരെ ലളിതവും സൗകര്യപ്രദവുമാണെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്രം ട്രസ്റ്റ് വ്യക്തമാക്കി.

സാധാരണഗതിയില്‍, ഭക്തര്‍ക്ക് 60 മുതല്‍ 75 മിനിറ്റിനുള്ളില്‍ രാംലല്ലയുടെ സുഗമമായ ദര്‍ശനം ലഭിക്കും. മൊബൈല്‍ ഫോണുകള്‍, പാദരക്ഷകള്‍, പഴ്‌സുകള്‍, മറ്റ് സ്വകാര്യ വസ്തുക്കള്‍ എന്നിവ അവരുടെ സൗകര്യത്തിനും സമയം ലാഭിക്കുന്നതിനുമായി ക്ഷേത്ര പരിസരത്ത് കൊണ്ടുവരരുതെന്നും ക്ഷേത്ര ട്രസ്റ്റ് ഭക്തരോട് നിര്‍ദ്ദേശിച്ചു.